ADVERTISEMENT

മൗണ്ട് മാൻഗിനുയി∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ 4–ാം ദിവസം വ്യക്തമായ മേൽക്കൈ നേടിയെങ്കിലും, ബാറ്റർ മിഡിൽ ചെയ്ത പന്തിൽ, എൽബിഡബ്ലു അപ്പീലിനു പോയി ഇന്നിങ്സിലെ അവസാന റിവ്യുവും തുലച്ച ബംഗ്ലദേശ് താരങ്ങളുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.

ന്യൂസീലൻഡിന്റെ 2–ാം ഇന്നിങ്സിൽ ടാസ്കിൻ അഹമ്മദ് എറിഞ്ഞ 37–ാം ഓവറിലാണു നാടകീയ സംഭവങ്ങൾ. ഫുൾ ലെങ്തിലെത്തിയ ടാസ്കിന്റെ പന്ത് റോസ് ടെയ്‌ലർ പ്രതിരോധിച്ചു. 

ബംഗ്ല താരങ്ങൾ ഐക്യകണ്ഠ്യേന എൽബിഡബ്ലുവിനായി അപ്പീലും ചെയ്തു. ടെയ്‌ലർ ഔട്ടല്ലെന്നു ഫീൽഡ് അംപയറുടെ തീരുമാനം. ‌എന്നാൽ ഡിആർഎസിനുള്ള സമയം അവസാനിക്കുന്നതിനു തൊട്ടുമുൻപ്, ക്യാപ്റ്റൻ മോമിനൽ ഹഖ് റിവ്യുവിനു പോയി. 

ഇന്നിങ്സിൽ ബംഗ്ലദേശിന്റെ അവശേഷിച്ചിരുന്ന ഒരേയൊരു റിവ്യുവാണിത്. എന്നാൽ ടെ‌യ്‌ലർ പന്തു മിഡിൽ ചെയ്യുന്നതായാണു വിഡിയോ റീപ്ലേയിൽ വ്യക്തമായത്.  

പന്ത് പാഡിന് അടുത്തുകൂടിപ്പോലും കടന്നുപോയില്ലെന്നു തെളിഞ്ഞതോടെ ഫീൽഡ് അംപയറുടെ തീരുമാനം ശരിയെന്നു 3–ാം അംപയറും വിധിച്ചു. ബംഗ്ലദേശിന്റെ അവസാന റിവ്യുവും നഷ്ടമായി. 

ഇത്തരത്തിൽ പാഡിന്റെ അടുത്തുകൂടിപ്പോലും പോകാത്ത പന്തിൽ, ബംഗ്ല താരങ്ങൾ റിവ്യുവിനു പോകുന്നത് ആദ്യമായല്ല എന്നതാണു മറ്റൊരു രസകരമായ വസ്തുത. 2017ൽ ഇന്ത്യയ്ക്കെതിരായ ടെസ്റ്റിനിടെ വിരാട് കോലി മിഡിൽ ചെയ്ത പന്തിൽ, ബംഗ്ലദേശിന്റെ അന്നത്തെ ക്യാപ്റ്റൻ മുഷ്ഫിഖർ റഹീമും റിവ്യുവിനു പോയിരുന്നു. 

 

English Summary: Bangladesh opt for a bizarre DRS call on Day 4 against New Zealand 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com