ADVERTISEMENT

മുംബൈ∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ ബാറ്റിങ് പ്രകടനത്തിലൂടെ ഇന്ത്യയെ വിജയത്തിന്റെ വക്കിലെത്തിച്ചശേഷം പുറത്തായ ദീപക് ചാഹറിന് ആശ്വാസവാക്കുകളുമായി പ്രതിശ്രുത വധു ജയ ഭരദ്വാജ്. മത്സരശേഷം ഇന്ത്യൻ തോൽവിയിൽ നിരാശനായി ഇരിക്കുന്ന ചാഹറിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ചാഹറിനെ ആശ്വസിപ്പിച്ചും പ്രചോദിപ്പിച്ചും സമൂഹമാധ്യമങ്ങളിലൂടെ ജയ ഭരദ്വാജിന്റെ കുറിപ്പ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ തോൽവിയുറപ്പിച്ച ഘട്ടത്തിൽനിന്ന് ഇന്ത്യയെ വിജയത്തിന്റെ പടിക്കൽ വരെയെത്തിച്ച ചാഹർ, അവസാന നിമിഷം പുറത്തായതാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. 34 പന്തിൽനിന്ന് അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 54 റൺസെടുത്ത ചാഹർ, 48–ാം ഓവറിന്റെ ആദ്യ പന്തിലാണ് പുറത്തായത്. അപ്പോഴേക്കും ഇന്ത്യ വിജയത്തിന് 10 റൺസ് അടുത്തെത്തിയിരുന്നു. എന്നിട്ടും ടീമിന് ജയിക്കാനായില്ല. ഇതിനു പിന്നാലെയാണ് ചാഹർ സങ്കടപ്പെട്ടിരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.

ജയ ഭരദ്വാജിന്റെ കുറിപ്പ്

പരിശീലനത്തിനായി താങ്കൾ എന്നും അതിരാവിലെ ഉണരുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇന്നലെ കണ്ടതുപോലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അദമ്യമായ ആഗ്രഹത്തോടും ആവേശത്തോടും കൂടെയാണ് ഓരോ കളിക്കും താങ്കൾ ഇറങ്ങുന്നതും.

നീ കളത്തിലിറങ്ങുന്ന ഓരോ ദിവസവും കഠിനമാണ്. കളിക്കാത്ത ദിവസങ്ങൾ അതികഠിനവും. പക്ഷേ, കളത്തിലും പുറത്തും നീ പുറത്തെടുക്കുന്ന കഠിനാധ്വാനവും സമർപ്പണവും ആവേശവും തീക്ഷ്ണതയുമാണ് നിന്നെ യഥാർഥ ചാംപ്യനാക്കുന്നത്.

ക്രിക്കറ്റ് പോലുള്ള ഒരു മത്സരത്തിൽ ചിലപ്പോൾ നാം ജയിക്കും. മറ്റു ചിലപ്പോൾ തോൽക്കും. പക്ഷേ, കഴിഞ്ഞ ദിവസം താങ്കൾ പുറത്തെടുത്ത പ്രകടനം ഒരു രാജ്യത്തിന് മുഴുവൻ അഭിമാനമായി. സ്വന്തം രാജ്യത്തിനായും ടീമിനായും ഏറ്റവും ബുദ്ധിമുട്ടുള്ള പോരാട്ടവും ജയിക്കാനായി പോരാടാൻ നീ സന്നദ്ധനാണെന്ന് തെളിയിച്ചുകഴിഞ്ഞു. നിന്നെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. ജയ് ഹിന്ദ്

English Summary: Deepak Chahar's fiancee shares appreciation post after Indian pacer's all-round show in 3rd ODI vs SA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com