ADVERTISEMENT

മുംബൈ∙ ഐപിഎൽ മെഗാ താരലേലത്തിനു മുൻപു സൂപ്പർ താരങ്ങൾക്കു ടീം വിടാൻ‌ അവസരം നൽകി പല ഫ്രാഞ്ചൈസികളും ആരാധകരെ ഞെട്ടിച്ചു. ഡേവിഡ് വാർണർക്കും റാഷിദ് ഖാനും ഹൈദരാബാദും കഗീസോ റബാദയ്ക്കു ഡൽഹിയും വിട നൽകിയപ്പോൾ ക്യാപ്റ്റനും ടോപ് സ്കോററുമായ കെ.എൽ. രാഹുലുമായാണു പഞ്ചാബ് കിങ്സ് വഴിപിരിഞ്ഞത്.

മുൻ സീസണുകളിൽ‌ മികച്ച ബാറ്റിങ് ഫോം പുറത്തെടുത്തിട്ടും, 2021 സീണൺ അവസാനിച്ചതോടെ പഞ്ചാബ് വിടാനായിരുന്നു രാഹുലിന്റെ തീരുമാനം. റെഡ്ബുൾ‌ ക്രിക്കറ്റിനോടു സംസാരിക്കവെയാണു പഞ്ചാബ് വിടാനുള്ള തന്റെ തീരുമാനത്തെക്കുറിച്ചു രാഹുൽ മനസ്സു തുറന്നത്. 

‘4 വർഷമായി പഞ്ചാബിനൊപ്പമായിരുന്നു ഞാൻ. എല്ലാ സീസണുകളിലും മികച്ച പ്രകടനംതന്നെ പുറത്തെടുക്കാനുമായി. പക്ഷേ, പഞ്ചാബിന് അപ്പുറം എന്താണ് കാത്തിരിക്കുന്നതെന്ന് എന്നു പരീക്ഷിക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് എന്റെ പുതിയ യാത്രയ്ക്കു തുടക്കമായത്.

പഞ്ചാബ് വിടാനുള്ള തീരുമാനം ഏറെ ശ്രമകരമായിരുന്നു. ഏറെ ആലോചിച്ചാണ് ഈ തീരുമാനത്തിലെത്തിയത്’– രാഹുലിന്റെ വാക്കുകൾ. മെഗാ താരലേലത്തിനു മുൻപു രാഹുലിനെ സ്വന്തമാക്കിയ ലക്നൗ സൂപ്പർ ജയന്റ്സ്, പിന്നാലെ താരത്തെ ക്യാപ്റ്റനായും പ്രഖ്യാപിച്ചു. രാഹുലിനെ നിലനിർത്താൻ ടീമിനു താൽപര്യം ഉണ്ടായിരുന്നെന്നും, എന്നാൽ ടീം വിടാനായിരുന്നു രാഹുലിന്റെ തീരുമാനമെന്നും പഞ്ചാബ് മുഖ്യ പരിശീലകൻ അനിൽ കുംബ്ലെ മെഗാ താരലേലത്തിനു മുൻപു പ്രതികരിച്ചിരുന്നു.

‘തീർച്ഛയായും. രാഹുലിനെ നിലനിർത്താനായിരുന്നു ഞങ്ങൾക്കു താൽപര്യം. 2 വർഷം മുൻപു രാഹുലിനെ ക്യാപ്റ്റനായി നിയമിച്ചതും ഇതുകൊണ്ടാണ്. പക്ഷേ താരലേലത്തിൽ പങ്കെടുക്കാനായിരുന്നു രാഹുലിന്റെ തീരുമാനം. രാഹുലിന്റെ തീരുമാനത്തെ ഞങ്ങൾ മാനിക്കുന്നു’– ഇതായിരുന്നു കുംബ്ലെയുടെ വാക്കുകൾ. 

 

English Summary: KL Rahul opens up on decision to leave Punjab Kings at the end of IPL 2021: 'It was a tough call obviously but...'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com