ADVERTISEMENT

മുംബൈ∙ ചെന്നൈ സൂപ്പര്‍ കിങ്സ് മുൻ നായകൻ എം.എസ്. ധോണിയുമായുള്ള ബന്ധത്തെക്കുറിച്ചു തുറന്നു പറഞ്ഞ് റോബിൻ ഉത്തപ്പ. തന്റെ വളരെ അടുത്ത സുഹൃത്തായ ധോണിയെ, ടീമിലെ മറ്റു താരങ്ങളെപ്പൊലെ മഹിഭായ് എന്ന് അഭിസംബോധന ചെയ്യാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചും രവിചന്ദ്രൻ അശ്വിന്റെ യുട്യൂബ് ചാനലിലൂടെ ഉത്തപ്പ വെളിപ്പെടുത്തി.

‘ധോണിയെ ഇന്നു മഹിഭായ് എന്നു വിളിക്കാൻ എനിക്ക് ഏറെ പ്രയാസമാണ്. കാരണം ധോണിയായ്ത്തന്നെയാണ് അദ്ദേഹത്തെ ഞാൻ അറിയുന്നത്. പത്തോ പന്ത്രണ്ടോ വർഷങ്ങൾക്കു ശേഷം അല്ലെങ്കിൽ 13 വർഷങ്ങൾക്കു ശേഷമാണു ഞാൻ ധോണിക്കൊപ്പം കളിക്കുന്നത്. 

ഞാൻ ധോണിയോട് എനിക്ക് അറിയാത്ത മട്ടിൽ ചോദിച്ചു, താങ്കളെ ഞാൻ എന്താണു വിളിക്കേണ്ടതെന്ന്. എല്ലാവരും താങ്കളെ മഹി ഭായ് എന്നാണല്ലോ വിളിക്കുന്നത്, ഞാനും അങ്ങനെ വിളിച്ചാൽ മതിയോ എന്നു ചോദിച്ചു. എന്നെ എംഎസ് എന്നോ മഹിയെന്നോ അല്ലെങ്കിൽ എന്തു വേണമെങ്കിലും വിളിച്ചോളൂ എന്നാണു ധോണി പറഞ്ഞത്.

ചാലഞ്ചേഴ്സ് ട്രോഫിക്കിടെ, 2004ലാണ് ധോണിയെ ആദ്യമായി കാണുന്നത്. മുൻ ഇന്ത്യൻ താരം ശ്രീധരൻ ശ്രീറാമും ടൂർണമെന്റിന് ഉണ്ടായിരുന്നു. ധോണിയുമായി വളരെ അടുപ്പമുണ്ടായിരുന്നു അദ്ദേഹത്തിന്. ശ്രീറാമിലൂടെയാണ് ഞാൻ ധോണിയിലേക്ക് എത്തുന്നത്. പിന്നീട് ഞങ്ങൾ ഒന്നിച്ചു കൂറേ സമയം ചെലവിട്ടു.

പിന്നീട് വിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപെട്ടതോടെയാണു ധോണിയുമായി കൂടുതൽ അടുക്കുന്നത്. പരമ്പരയുടെ ഭൂരിഭാഗം സമയവും ഞാൻ ബെഞ്ചിലാണ് ഇരുന്നതെങ്കിലും ധോണിയുമായി വളരെ അടുത്തു. ധോണി, ഇർഫാൻ പഠാൻ, ആർ.പി. സിങ്, പിയുഷ് ചൗള, ഞാൻ എന്നിവർ ഒന്നിച്ചാണു സമയം ചെലവിട്ടത്’– ഉത്തപ്പ പറഞ്ഞു.

36 കാരനായ ഉത്തപ്പ ഈ സീസണിലും ചെന്നൈ സൂപ്പർ കിങ്സിനൊപ്പമാണ്. ഋതുരാജ് ഗെയിക്‌വാദിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ ഉത്തപ്പയെ നിയോഗിച്ച ചെന്നൈ സൂപ്പർ കിങ്സ് ടീം മാനേജ്മെന്റ് നിർണായക ദൗത്യംതന്നെയാണ് താരത്തെ ഏൽപിച്ചിരിക്കുന്നതും. 

 

English Summary: "Today, it is very hard for me to call him Mahi Bhai" - CSK's Robin Uthappa on his relationship with MS Dhoni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com