ADVERTISEMENT

മുംബൈ∙ ഗുജറാത്ത് ടൈറ്റൻസിന് എതിരായ തോൽവിക്കു പിന്നാലെ രവീന്ദ്ര ജഡേജയുടെ ക്യാപ്റ്റൻസിയെക്കുറിച്ചു ചോദ്യങ്ങളുയർത്തി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൾ വോൺ. ധോണി നായകനായിരുന്നപ്പോൾ ജയസാധ്യത ഉണ്ടായിരുന്ന ഇത്രയധികം മത്സരങ്ങൾ ചെന്നൈ സൂപ്പർ കിങ്സ് ഒരിക്കലും തോറ്റിട്ടില്ലെന്നും വോൺ സ്പോർട്സ് പോർട്ടലായ ക്രിക്ക്ബസിനോടു പ്രതികരിച്ചു.

നിലവിലെ ഐപിഎൽ ചാംപ്യൻമാരായ ചെന്നൈയെ കഴിഞ്ഞ കളിയിൽ 3 വിക്കറ്റിനാണു ഗുജറാത്ത് കീഴടക്കിയത്. സീസണിലെ ചെന്നൈയുടെ 5–ാം തോൽവിയായിരുന്നു ഇത്. 8 ഓവറിൽ 48–4 എന്ന സ്കോറിലായിരുന്ന ഗുജറാത്തിനെതിരെ വ്യക്തമായ മേൽക്കെ ഉണ്ടായിരുന്നിട്ടും അവസാന ഓവറുകളിൽ‌ ചെന്നൈ മത്സരം കൈവിടുകയായിരുന്നു. പുറത്താകാതെ 94 റൺസ് അടിച്ച ഡേവിഡ് മില്ലറാണു ഗുജറാത്തിനെ ജയത്തിലെത്തിച്ചത്. 

‘പുതിയ ക്യാപ്റ്റനെ സംന്ധിച്ചടത്തോളം ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾ നടക്കുന്ന മത്സരങ്ങൾ ജയിക്കുക എന്നതു നിർണായകമാണ്. പക്ഷേ, സത്യം പറഞ്ഞാൽ ഗുജറാത്തിനെതിരായ മത്സരം കടുത്തതു പോലും ആയിരുന്നില്ല. കുറഞ്ഞത് പത്തോ പതിനഞ്ചോ റൺസിന് എങ്കിലും ചെന്നൈ അനായാസം ജയിക്കേണ്ട മത്സരമായിരുന്നു അത്. ഇനി എന്താണു സംഭവിക്കുക എന്ന് എനിക്ക് ഊഹിക്കാൻ മാത്രമേ കഴിയൂ.

ഇത്തരത്തിലുള്ള ഒട്ടേറെ മത്സരങ്ങൾ എം.എസ്. ധോണി തോൽക്കുന്ന് ഇതിനു മുൻപു കണ്ടിട്ടില്ല. ധോണിയുടെ ടീം കടുത്ത മത്സരങ്ങൾ തോൽക്കുന്നതും ഇതിനു മുൻപു കണ്ടിട്ടില്ല. മത്സരം കടുത്തത് ആകാൻ പോലും സമ്മതിക്കാത്ത തരത്തിലാണു ധോണിയുടെ ക്യാപ്റ്റൻസി. 

ക്യാപ്റ്റന്റെ റോളിലേക്ക് ഉയർന്നു വരാൻ ജഡേജ ശ്രമിക്കുന്നതേയുള്ളു. ഫീൽഡിൽനിന്നും ഇതു വ്യക്തമാണ്. അതുകൊണ്ടൊന്നും കുഴപ്പമില്ല. വിക്കറ്റിന്റെ പിന്നിൽനിന്ന് ധോണിയുടെ സഹായവും ഇതിനായി ജഡേജയ്ക്കു വേണ്ടിവരുന്നെന്നാണ് എനിക്കു തോന്നുന്നത്. പക്ഷേ, ക്യാപ്റ്റൻസിയുടെ തുടക്കത്തിൽ മേൽക്കൈ ഉള്ള എല്ലാ മത്സരങ്ങളും നിങ്ങൾ ജയിച്ചേ മതിയാകൂ’– വോൺ പറഞ്ഞു. 

 

 

English Summary: "I don't remember seeing MS Dhoni lose too many games like that" - Michael Vaughan left unimpressed by Ravindra Jadeja's CSK captaincy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com