ADVERTISEMENT

മുംബൈ∙ ഐപിഎൽ സീസണിൽ അംപയർമാർ വരുത്തുന്ന പിഴവുകൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ബിസിസിഐ മുഖ്യ സിലക്ടർ ക്രിസ് ശ്രീകാന്ത്. അംപയർമാർ വരുത്തുന്ന പിഴവ് മത്സരഫലത്തിൽ നിർണായക  സ്വാധീനം ചെലുത്തുന്ന പ്രവണതയെയാണ് ശ്രീകാന്ത് ചോദ്യം ചെയ്യുന്നത്.

ചൊവ്വാഴ്ച നടന്ന ബാംഗ്ലൂർ – ലക്നൗ മത്സരത്തിൽ, മാർക്കസ് സ്റ്റോയ്നിസിനെതിരെ ജോഷ് ഹെയ്സൽവുഡ് എറിഞ്ഞ 19–ാം ഓവറിലെ വൈഡ് എന്നു ടിവി റീപ്ലേയിൽ തോന്നിച്ച ബോൾ, അംപയർ ക്രിസ് ഗഫാനി വൈഡ് വിളിക്കാതിരുന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. 

തൊട്ടടുത്ത പന്തിൽ സ്റ്റോയ്നിസ് ബോൾഡായതോടെയാണു അംപയറിങ് പിഴവിനെതിരെ മുൻ താരങ്ങളും ക്രിക്കറ്റ് ആരാധകരും വീണ്ടും രംഗത്തെത്തിയത്. മത്സരത്തിനു ശേഷം ശ്രീകാന്ത് ട്വീറ്റ് ചെയ്തത് ഇങ്ങനെ, ‘ഐപിഎല്ലിലെ അംപയറിങ്ങിൽ എന്താണു സംഭവിക്കന്നത്? ഇതു വളരെ ദയനീയമാണ്. ചെറിയ, പിഴവുകളുടെ പോലും പരിണിതഫലം വളരെ വലുതാണ്. ഇനിയെങ്കിലും ഉണരൂ, നന്നായി ജോലി ചെയ്യാൻ അറിയാവുന്ന ആരെയെങ്കിലും അംപയറായി നിയോഗിക്കൂ.’

ബാംഗ്ലൂർ– ലക്നൗ മത്സരത്തിനു മുൻപുതന്നെ അംപയർമാരുടെ ചില തീരുമാനങ്ങൾ വ്യാപക വിമർശനം പിടിച്ചുപറ്റിയിരുന്നു. കൊൽക്കത്ത– ഡൽഹി മത്സരത്തിന്റെ ആദ്യ 2 പന്തുകളും കൊൽക്കത്ത ഓപ്പണർ അജിൻക്യ രഹാനെയെ അംപയര്‍ തെറ്റായി ഔട്ട് വിധിച്ചതു ചർച്ചകൾക്കു വഴിവച്ചിരുന്നു. മുംബൈ ഇന്ത്യൻസിനെതിരായ മറ്റൊരു മത്സരത്തിലാകട്ടെ, മുൻ ബാംഗ്ലൂർ നായകൻ വിരാട് കോലിയുടെ ബാറ്റിൽ ഉരസിയതെന്ന് അൾട്രാ എഡ്ജ് സാങ്കേതിക വിദ്യയിൽ തെളിഞ്ഞ പന്തിൽ 3–ാം അംപയറും ഔട്ട് വിധിച്ചിരുന്നു.

വിവാദ തീരുമാനങ്ങളെ രൂക്ഷമായി വിമർശിച്ച് ക്രിക്കറ്റ് ആരാധകരും മുൻ താരങ്ങളും രംഗത്തെത്തിയിരുന്നു. 

 

English Summary: ‘Quite Pathetic’ – Kris Srikkanth Lashes Out At Umpiring Howlers In IPL 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com