ADVERTISEMENT

മുംബൈ∙ ലക്നൗ സൂപ്പർ ജയന്റ്സ് നായകനായ ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ വനിതാ സുഹൃത്തും ബോളിവുഡ് താരവുമായ ആതിയ ഷെട്ടിയെ ഈ വർഷംതന്നെ വിവാഹം ചെയേതേക്കുമെന്നു റിപ്പോർട്ട്. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകളാണ് ആതിയ.

ബോളിഡുഡ് വാർത്താ പോർട്ടലായ പിങ്ക് വില്ലയിലെ റിപ്പോർട്ട് പ്രകാരം ഇരുവരും ഈ വർഷംതന്നെ വിവാഹിതരാകും.

ഇതിനുള്ള ഒരുക്കങ്ങൾ ഇരുവരുടെയും കുടുംബങ്ങൾ തുടങ്ങിക്കഴിഞ്ഞതായും, ദക്ഷിണേന്ത്യൻ ആചാരപ്രകാരമായിരിക്കും വിവാഹം എന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ വിവാഹം സംബന്ധിച്ചു പ്രചരിക്കുന്ന അഭ്യൂഹങ്ങൾ രാഹുലും ആതിയയും സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

കഴിഞ്ഞ വർഷം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇരുവരും പ്രണയം പരസ്യമാക്കിയത്. കഴിഞ്ഞ വർഷം ആതിയയുടെ ജൻമദിനത്തിൽ ഇരുവരും ഒത്തുള്ള ചിത്രങ്ങൾ പങ്കുവച്ചാണു രാഹുൽ പ്രണയം സ്ഥിരീകരിച്ചത്. ഇരുവരും പ്രണയത്തിലാണെന്നു 2019 മുതൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

കഴിഞ്ഞ ദിവസം, രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിനിടെ, അച്ഛൻ സുനിൽ ഷെട്ടിക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ലക്നൗ സൂപ്പർ ജയന്റ്സിനു പിന്തുണയുമായി ആതിയ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. 

 

English Summary: IPL 2022: LSG skipper KL Rahul, Athiya Shetty reportedly to marry soon - check details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com