‘മറ്റുള്ളവർക്കായി വഴിമാറുന്നു’: പൊള്ളാർഡ് വിരമിച്ചു; ഐപിഎലിൽ തുടർന്നും കളിക്കും

pollard-batting
SHARE

മുംബൈ ∙ വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം കെയ്റൻ പൊള്ളാർഡ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചു. എന്നാൽ ഐപിഎൽ ഉൾപ്പെടെയുള്ള ട്വന്റി20 ലീഗുകളിൽ തുടർന്നും കളിക്കുമെന്ന് താരം വ്യക്തമാക്കി. മുപ്പത്തിനാലുകാരനായ പൊള്ളാർഡ് വിൻഡീസിനു വേണ്ടി 123 ഏകദിനങ്ങളിൽ നിന്ന് 2706 റൺസും 55 വിക്കറ്റുകളും നേടി. 101 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 1569 റൺസും 44 വിക്കറ്റുകളുമാണ് സമ്പാദ്യം. 2012ൽ ട്വന്റി20 ലോകകപ്പ് നേടിയ വിൻഡീസ് ടീമിൽ അംഗമായിരുന്നു. 

വിൻഡീസ് ജഴ്സിയിൽ കളിക്കാൻ മറ്റുള്ള താരങ്ങൾക്ക് അവസരം ഒരുക്കുന്നതിനാണു വിരമിക്കുന്നതെന്ന് പൊള്ളാർഡ് അറിയിച്ചു. 

English Summary: Kieron Pollard retires from international cricket

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA