ADVERTISEMENT

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാന്‍ റമീസ് രാജയുടെ സമീപനത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുൻ പാക്കിസ്ഥാൻ ഓപ്പണർ സൽമാൻ ബട്ട്. തന്ത്രപ്രധാന പദവിയിലിരിക്കുന്ന രാജ, എല്ലാ ആളുകളോടും മാന്യമായ രീതിയിൽ ഇടപെടേണ്ടതുണ്ടെന്നും ബട്ട് പറഞ്ഞു.

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിനുപോലും റമീസ് രാജ അർഹമായ പരിഗണന നൽകുന്നില്ലെന്നും ബട്ട് യുട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു.

‘റമീസ് രാജ ഒരുപാടു നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ആളായിരിക്കാം. പക്ഷേ, അപ്പോഴും ആളുകളോട് മാന്യമായിത്തന്നെ ഇടപെടേണ്ടതുണ്ട്. എല്ലാം തികഞ്ഞവനാണെന്നു ധരിക്കുകയും ധാർഷ്്ട്യം പ്രകടിപ്പിക്കുകയും ചെയ്യരുത്. ശതൃരാജ്യത്തെ പട്ടാള മേധാവിയെപ്പോലെയാണ് റമീസ് രാജയുടെ സംസാരം. 

പാക്കിസ്ഥാനിലെ ഏറ്റവും മികച്ച കമന്റേറ്ററായിരുന്നു സിക്കന്ദർ ഭക്ത്. പാക്കിസ്ഥാൻ സൂപ്പർ ലീഗിനിടെ ഉറുദുവിൽ കമന്ററി പറയാനാണ് രാജ ആദ്യം അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. പിന്നീട് വമ്പൻ ടീമുകളുടെ മത്സരത്തിൽ പുരസ്കാര ചടങ്ങുകളും അദ്ദേഹം നടത്തുന്നതു കണ്ടു. മറ്റുള്ള ആളുകളുടെ വികാരം ഒരു തരിമ്പും പരിഗണിക്കാതെയാണ് രാജ തീരുമാനങ്ങൾ കൈക്കൊള്ളുക. 

മത്സരത്തിനു മുൻപു പിച്ച് വിഡിയോ കോളിലൂടെ കാട്ടിത്തരാൻ ബാബർ അസമിനോട് അദ്ദേഹം ആവശ്യപ്പെടാറുണ്ടായിരുന്നു. പോരാത്തതിന് ടീമിന്റെ സകല കാര്യങ്ങളിലും കൈ കടത്തുകയും ചെയ്യും. പിച്ചിന് അകത്തായാലും പുറത്തായാലും, സകല കാര്യങ്ങളിലും അദ്ദേഹം ഇടപെട്ടുകൊണ്ടേയിരിക്കും. നന്നായി കളിക്കുന്നവർക്കും പ്രഫഷനലിസത്തിനും ഇവിടെ തെല്ലും സ്ഥാനമില്ല. 

ലോകത്തിന്റെ മറ്റെവിടെയെങ്കിലും ഇത്തരം കാര്യങ്ങൾ കാണാനാകുമോ’– ബട്ടിന്റെ വാക്കുകൾ. വിൻഡീസിനെതിരെയാണ് പാക്കിസ്ഥാന്റെ ഇനിയുള്ള രാജ്യാന്തര മത്സരം. 3 മത്സര പരമ്പരയിലെ ആദ്യ ഏകദിനം ജൂൺ 8നു നടക്കും. 

 

English Summary: "You can't be know-all and arrogant" - Salman Butt on PCB chairman Ramiz Raja 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com