ADVERTISEMENT

പുണെ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി ചെന്നൈ സൂപ്പർ കിങ്സിനു മൂന്നാം ജയം. ഹൈദരാബാദിനെതിരെ 13 റൺസ് വിജയമാണു ചെന്നൈ സ്വന്തമാക്കിയത്. സ്കോർ: ചെന്നൈ സൂപ്പർ കിങ്സ്– രണ്ട് വിക്കറ്റ് നഷ്ടത്തിൽ 202, സൺറൈസേഴ്സ് ഹൈദരാബാദ്– ആറ് വിക്കറ്റ് നഷ്ടത്തിൽ 189.

203 റൺസെന്ന കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സിനു മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയെങ്കിലും അതു മുതലെടുത്ത് സ്കോർ ഉയർത്താൻ മധ്യനിരയ്ക്ക് സാധിച്ചില്ല. ഓപ്പണർമാരായ അഭിഷേക് ശർമ 24 പന്തില്‍ 39 റൺസും കെയ്ൻ വില്യംസന്‍ 37 പന്തിൽ 47 റൺസും എടുത്തു. മധ്യനിരയിൽ നിക്കോളാസ് പുരാൻ അർധസെഞ്ചുറി നേടി. 33 പന്തുകള്‍ നേരിട്ട പുരാൻ 64 റൺസെടുത്തു പുറത്താകാതെ നിന്നു. 

രാഹുൽ ത്രിപാഠി (പൂജ്യം), എയ്ഡൻ മർക്റാം (10 പന്തിൽ 17), ശശാങ്ക് സിങ് (14 പന്തിൽ 15), വാഷിങ്ടൻ സുന്ദർ (രണ്ട്) മാർകോ ജാൻസെൻ () എന്നിങ്ങനെയാണു മറ്റ് ഹൈദരാബാദ് താരങ്ങളുടെ സ്കോറുകൾ. ചെന്നൈയ്ക്കായി മുകേഷ് ചൗധരി നാലു വിക്കറ്റുകൾ വീഴ്ത്തി. മിച്ചൽ സാന്റ്നർ, ഡ്വെയ്ൻ പ്രിട്ടോറിയസ് എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ രണ്ടു വിക്കറ്റു മാത്രം നഷ്ടപ്പെടുത്തി 202 റൺസെടുത്തു. ഓപ്പണര്‍മാരായ ഋതുരാജ് ഗെ‍യ്ൿവാദ്– ഡെവോൺ കോൺവെ സഖ്യത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണു ചെന്നൈയ്ക്കു കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഇരുവരും ചേർന്ന് 182 റൺസിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്.

അതിനിടയിലും ഗെ‍യ്‍ക്‌വാദിന്റെ സെഞ്ചുറി നഷ്ടം ചെന്നൈ ക്യാംപിൽ നിരാശ ഉയർത്തി. 57 പന്തുകൾ നേരിട്ട താരം 99 റൺസെടുത്താണു പുറത്തായത്. 33 പന്തുകളിൽനിന്നാണു താരം അർധസെഞ്ചുറി തികച്ചത്. സെഞ്ചുറിക്ക് ഒരു റൺസ് മാത്രം അകലെ ഗെയ്‍ക്‌വാദിനെ ടി. നടരാജന്റെ പന്തിൽ ഭുവനേശ്വർ കുമാർ ക്യാച്ചെടുത്തു പുറത്താക്കി. 

ഡെവോൺ കോൺവെയും അർധസെഞ്ചുറിയുമായി തിളങ്ങി. 55 പന്തുകൾ നേരിട്ട താരം 85 റൺസെടുത്തു പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ എം.എസ്. ധോണി ഏഴു പന്തുകളിൽനിന്ന് എട്ട് റൺസെടുത്തു പുറത്തായി. മൂന്നാം ജയത്തോടെ ചെന്നൈയ്ക്ക് ആറു പോയിന്റായി.

English Summary: CSK vs SRH, T20 46 of 70, live updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com