ADVERTISEMENT

മുംബൈ∙ ഐപിഎൽ സീസണിലെ ഇനിയുള്ള മത്സരങ്ങളിൽനിന്നു മുംബൈ ഇന്ത്യൻസ് വിൻഡീസ് താരം കെയ്റൻ പൊള്ളാർഡിനെ ഒഴിവാക്കുമെന്നാണു താൻ കരുതുന്നതെന്ന് മുൻ ഇന്ത്യൻ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഗുജറാത്ത് ടൈറ്റൻഡസിന് എതിരെ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ 14 പന്തിൽ 4 റൺസ് നേടിയ ‘സ്ലോ ഇന്നിങ്സി’ന്റെ പേരിൽ പൊള്ളാർഡ് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപക വിമർശനം നേരിടുമ്പോഴാണ് ചോപ്രയുടെ അഭിപ്രായ പ്രകടനം.

യുട്യൂബ് ചാനലിലൂടെ പങ്കുവച്ച വിഡിയോയിൽ, ഐപിഎൽ സീസണിലെ അവസാന മത്സരമാകാം പൊള്ളാർഡ് കളിച്ചു കഴിഞ്ഞത് എന്നാണു ചോപ്ര അഭിപ്രായപ്പെട്ടത്.

‘തിലക് വർണ റണ്ണൗട്ടാകുകയായിരുന്നു. പക്ഷേ അതിനു മുൻപുതന്നെ പൊള്ളാർഡ് പുറത്തായി. ഇതു വളരെ കൗതുകകരമായി തോന്നി. ഈ വർഷം ഇനി നടക്കുന്ന മത്സരങ്ങളിൽ പൊള്ളാർഡ് ടീമിൽ ഉണ്ടാകില്ലെന്നാണു ഞാൻ കരുതുന്നത്, കാരണം ഡെവാൾഡ് ബ്രെവിസ് പുറത്തിരിക്കുന്നു, ടീം ഡേവിഡ് മികച്ച പ്രകടനമാണു കാഴ്ചവയ്ക്കുന്നതും.

മുംബൈ ടിം ഡേവിഡിനെ നേരത്തെ തന്നെ എന്താണു പ്ലേയിങ് ഇലവനിൽ ഉൾപെടുത്താത്തത് എന്ന് എനിക്കറിയില്ല. സിക്സ് ഹിറ്റിങ് യന്ത്രമായ ഡേവിഡിനെ എത്ര മത്സരങ്ങളിലാണു മുംബൈ പുറത്ത് ഇരുത്തിയത്?

ഇപ്പോഴാണ് ഡേവിഡിനെ കളിപ്പിക്കുന്ന കാര്യം അവർ ഓർത്തത്. അവസരം ലഭിച്ചതിനു ശേഷം ഡേവിഡ് നിരാശപ്പെടുത്തിയിട്ടുമില്ല. മുംബൈയെ മത്സരങ്ങൾ ജയിപ്പിച്ചെടുക്കുന്ന ഇന്നിങ്സുകൾ കളിക്കാൻ കെൽപുള്ള താരമായി ഡേവിഡ് മാറിയിരിക്കുന്നു’– ചോപ്ര പറഞ്ഞു. 

 

English Summary: "I feel Kieron Pollard will not play any further this year" - Aakash Chopra on Mumbai Indians' batting effort vs Gujarat Titans in IPL 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com