ADVERTISEMENT

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതോടെ, കഴിഞ്ഞ 10 വർഷത്തിനിടെ ഇരു രാജ്യങ്ങളും പരസ്പരം ക്രിക്കറ്റ് പരമ്പരകൾ കളിച്ചിട്ടില്ല. 2012–13 സീസണിൽ ഇന്ത്യയിൽ നടന്ന പരമ്പരയ്ക്കു ശേഷം, ഇരു രാജ്യങ്ങളും ഏറ്റുമുട്ടുന്നത് ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ്. ഐസിസി ടൂർണമെന്റുകൾക്കു പുറമേ ഇന്ത്യയുമായി ക്രിക്കറ്റ് മത്സരങ്ങൾ കളിക്കുന്നതിന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ബിസിസിഐ വലിയ താൽപര്യം കാണിച്ചിരുന്നില്ല. 

താൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് ആയിരുന്നപ്പോൾ ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങൾ നടത്താന്‍ ഒരുകാലത്തും ബിസിസിഐയുടെ പിറകേ നടന്നിട്ടില്ലെന്ന് പിസിബി മുൻ തലവൻ എഹ്സാൻ മനി ക്രിക്കറ്റ് പാക്കിസ്ഥാനോട് പ്രതികരിച്ചു. മനി സ്ഥാനം ഒഴി‍ഞ്ഞതോടെയാണ് റമീസ് രാജ പിസിബി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. ‘ഞാൻ ആവർത്തിച്ചു പറ‍ഞ്ഞിരുന്ന ഒരു കാര്യമുണ്ട്. ഇന്ത്യയ്ക്കു കളിക്കാൻ താൽപര്യം ഉണ്ടെങ്കിൽ അവർ പാക്കിസ്ഥാനിൽവന്നു കളിക്കും. ഞാൻ ഒരിക്കലും നോ പറഞ്ഞിട്ടില്ല. പക്ഷേ ഞങ്ങളുടെ അഭിമാനവും മതിപ്പും ഞാൻ എന്നും നിലനിർത്തിയിട്ടുണ്ട്. നമ്മൾ എന്തിനാണ് ഇന്ത്യയുടെ പിന്നാലെ നടക്കുന്നത്? അതിന്റെ ആവശ്യമില്ല. എപ്പോഴാണോ അവർ തയാറാകുന്നത്, അപ്പോൾ മാത്രമേ ഞങ്ങളും തയാറാകൂ’– മനിയുടെ വാക്കുകൾ.

ഇന്ത്യ, പാക്കിസ്ഥാൻ, ഓസ്ട്രേലിയ ഇംഗ്ലണ്ട് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ചതുർരാഷ്ട്ര ട്വന്റി20 പരമ്പരയ്ക്കുള്ള നിർദേശം പിസിബി ചെയർമാൻ റമീസ് രാജ അടുത്തിടെ മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇതിന് ഐസിസിയുടെ അംഗീകാരം ലഭിച്ചിരുന്നില്ല.

ഐസിസി കലണ്ടറിൽ ഇത്തരത്തിലൊരു ടൂർണമെന്റ് കൂടി ഉൾപ്പെടുത്താനാകില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഐസിസി സമിതി രാജയുടെ നിർദേശം തള്ളിയത്. 

‘ഇന്ത്യയെപ്പറ്റിയും പാക്കിസ്ഥാനെപ്പറ്റിയും ഞാൻ സംസാരിക്കുമ്പോൾ, അതു പിസിബി ചെയർമാന്‍ എന്ന നിലയില്‍ മാത്രം ആകണമെന്നില്ല. ക്രിക്കറ്റർ എന്ന നിലയിൽക്കൂടിയാണ്. കാണികൾക്ക് ഇന്ത്യ– പാക്കിസ്ഥാൻ മത്സരം ആസ്വദിക്കുന്നതിനായി രാഷ്ട്രീയം മാറ്റിവയ്ക്കാം എന്നാണ് എന്റെ അഭിപ്രായം. ഇന്ത്യ– പാക്കിസ്ഥാന്‍ മത്സരം കാണുന്ന ആളുകളുടെ എണ്ണം മാത്രം എടുത്തു നോക്കിയാൽ ഇക്കാര്യം മനസ്സിലാകും. ഏങ്ങനെയെങ്കിലും നമുക്കിത് യാഥാർഥ്യമാക്കിയെടുക്കണം’– ഇന്ത്യ, പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെപ്പറ്റി റമീസ് രാജ മുൻപു പ്രതികരിച്ചത് ഇത്തരത്തിലാണ്. 

 

English Summary: 'We have our integrity. Why should we run behind India? If they want, they'll come and play Pakistan': Ex-PCB chairman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com