‘പല രാത്രിയിലും പാലു മാത്രം കുടിച്ച് ഉറങ്ങി; അമ്മയോട് പറഞ്ഞില്ല’: കണ്ണീരോടെ രാജസ്ഥാൻ താരം

rr-celbs
രാജസ്ഥാൻ റോയൽസ് താരങ്ങൾ മത്സരത്തിനിടെ (ചിത്രം– ഐപിഎൽടി20.കോം).
SHARE

മുംബൈ∙ കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് വമ്പൻ തോൽവി ഏറ്റുവാങ്ങിയെങ്കിലും ഐപിഎല്ലിൽ പ്ലേ ഓഫ് ബെർത്തിന് അരികെത്തന്നെയാണ് രാജസ്ഥാൻ റോയൽസ് ഇപ്പോഴും. ഇനിയുള്ള 2 കളിയിൽ ഒരു ജയം നേടാനായാൽപ്പോലും അവർ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിക്കും. 11 കളിയിൽ 14 പോയിന്റാണ് ടീമിന്റെ ഇതുവരെയുള്ള നേട്ടം.

ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, രവിചന്ദ്രൻ അശ്വിൻ, യുസ്‌വേന്ദ്ര ചെഹൽ എന്നിവർ അണിനിരക്കുന്ന റോയൽസിന്റെ കിടയറ്റ ബോളിങ് നിരയിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളുന്ന ഒട്ടേറെ ഇന്ത്യൻ യുവ ബോളർമാർ രാജസ്ഥാൻ ടീം ക്യാംപിലുണ്ട്.

മെഗാ താരലേലത്തിൽ, അടിസ്ഥാന വിലയായ 20 ലക്ഷത്തിനു രാജസ്ഥാൻ സ്വന്തമാക്കിയ 29 കാരൻ അനുനയ് സിങ്ങാണ് അവരിൽ ഒരാൾ.

ആഭ്യന്തര മത്സരങ്ങളിൽ ബിഹാറിനെ പ്രതിനിധീകരിക്കുന്ന അനുനയ്ക്ക് ഐപിഎൽ സീസണിൽ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസ് ടീമിനായി സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ പങ്കുവച്ച വിഡിയോയിൽ, കുട്ടിക്കാലത്ത് താൻ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് തുറന്നു പറയുന്നതിനിടെ, വലംകൈയൻ മിഡിയം പേസറായ അനുനയ് വികാരാധീനനായി.

‘ഞാൻ ഒരു മധ്യവർഗ കുടുംബത്തിൽനിന്നുള്ളയാളാണ്. അച്ഛന്റെ വരുമാനം കൊണ്ടാണു കുടുംബം കഴിഞ്ഞിരുന്നത്.

പലപ്പൊഴും മക്ഡൊണാൾഡ്സിലോ മറ്റോ പാർട്ട് ടൈം ജോലി ചെയ്താലോ എന്നു ഞാൻ കരുതിയതാണ്. ഒന്നുമില്ലാതെ ഇരിക്കുന്നതിലും ഭേദമല്ല 7000–8000 രൂപ എങ്കിലും സമ്പാദിക്കുന്നത്.

പക്ഷേ, അങ്ങനെ ചെയ്താൽ എന്റെ പരിശീലന സമയം നഷ്ടമാകില്ലേ എന്നാണു ഞാൻ ചിന്തിച്ചത്. ക്രിക്കറ്റ് ഏറെ ചെലവേറിയതല്ലേ!

അതുകൊണ്ട് ഇക്കാര്യം ഞാൻ വീട്ടിൽ പറഞ്ഞിരുന്നില്ല. മുതിർന്നവർ എനിക്കു ഷൂസ് കടമായി നൽകി. ഒട്ടേറെ രാത്രികളിൽ പാലു മാത്രം കുടിച്ച് ഞാൻ ഉറങ്ങിയിട്ടുണ്ട്. ചില രാത്രികളിൽ പാലും ബ്രെഡ്ഡും. ഒന്നും കഴിക്കാതെയാണു മകൻ കിടന്ന് ഉറങ്ങുന്നത് എന്നു കേട്ടാൽ ഏതെങ്കിലും അമ്മയ്ക്ക് ഉറങ്ങാനാകുമോ’– അനുനയ് വികാരാധീനനായി. ഒരുപാടു കഷ്ടതകൾ അനുഭവിച്ചു. പല തവണ സിലക്‌ഷൻ ട്രയൽസിനായി പോയി. നിരാകരിക്കപ്പെട്ടു. പല തവണ പരുക്കിന്റെ പിടിയിലാകുകയും ചെയ്തു’– അനുനയ് പറഞ്ഞു. 

English Summary: 'I used to sleep having just milk, bread. But I didn't tell my mother': RR bowler turns emotional as he recalls struggle

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA