ADVERTISEMENT

ബെംഗളൂരു ∙ ദക്ഷിണാഫ്രിക്കൻ താരം എ.ബി.ഡിവില്ലിയേഴ്സിനെയും വെസ്റ്റിൻഡീസ് താരം ക്രിസ് ഗെ‌യ്‌ലിനെയും ഉൾപ്പെടുത്തി ഐപിഎൽ ടീം ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ഹാൾ ഓഫ് ഫെയിം പ്രഖ്യാപിച്ചു. വിരാട് കോലിയാണ് ടീം വെബ്സൈറ്റിലൂടെ ഇരുവരെയും ഹാൾ ഓഫ് ഫെയിമിലെ ആദ്യ താരങ്ങളായി തിരഞ്ഞെടുത്ത കാര്യം അറിയിച്ചത്. 

ഇരുവരും വെർച്വലായി ടീമിനൊപ്പം പങ്കുചേർന്നു. 2011 മുതൽ 2021 വരെ ബാംഗ്ലൂർ ടീമിൽ അംഗമായിരുന്നു ഡിവില്ലിയേഴ്സ്. ഗെയ്ൽ 7 സീസണുകളിൽ ടീമിനു വേണ്ടി കളിച്ചു.

English Summary: AB De Villiers, Chris Gayle inducted in Royal Challengers Bangalore hall of fame

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com