ബൈ ബൈ വില്യംസൻ; നിർണ്ണായക മത്സരത്തിൽ ഹൈദരാബാദ് ഇറങ്ങുക നായകനില്ലാതെ

kane-wife
കെയ്ൻ വില്യംസന്റെ ഭാര്യ സാറ റഹീം, വില്യംസൻ. ചിത്രം: ട്വിറ്റർ
SHARE

ഹൈദരാബാദ്  ∙ പഞ്ചാബ് കിങ്സിനെതിരായ അവസാന ഐപിഎൽ ലീഗ് മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ഇറങ്ങുക അവരുടെ സ്‌ഥിര നായകനില്ലാതെ. കെയ്ൻ വില്യംസന് കളിക്കാനാവില്ലെന്ന് ടീം വൃത്തങ്ങൾ അറിയിച്ചു. രണ്ടാം കുഞ്ഞിന്റെ ജനനത്തെ തുടർന്ന് ന്യൂസീലൻഡിലേക്ക് മടങ്ങുകയാണ് വില്യംസൻ. ഇതിന്റെ ഭാഗമായി താരം ബയോ ബബ്ൾ വിട്ടു. വില്യംസൻ നാട്ടിലേക്ക് മടങ്ങുന്ന വിവരം സൺറൈസേഴ്‌സ് ട്വീറ്റ് ചെയ്‌തു.  

2022 ഐപിഎല്ലിൽ ന്യൂസീലൻഡ് നായകന്റെ പ്രകടനം ആശാവഹമായിരുന്നില്ല. 13 മത്സരങ്ങളിൽ നിന്ന് 19 റൺസ് ശരാശരിയിൽ 216 റൺസ് മാത്രമാണ് നേടാനായത്. ഓപ്പണിങ് ബാറ്ററായി കളിച്ച വില്യംസന്റെ മെല്ലെപ്പോക്ക് ബാറ്റിങ്‌ ടീമിന് പലപ്പോഴും നിരാശ സമ്മാനിച്ചു. കേവലം 93.51 സ്‌ട്രൈക് റേറ്റിൽ ബാറ്റ് ചെയ്‌ത വില്യംസനെ ഓപ്പണർ സ്‌ഥാനത്തുനിന്നും മാറ്റണമെന്ന് പല സീനിയർ താരങ്ങളും ആവശ്യപ്പെട്ടിരുന്നു. മുംബൈക്കെതിരായ മത്സരത്തിൽ വില്യംസൺ ആറാമതാണ് ബാറ്റിങിനിറങ്ങിയത്. പുറത്താകാതെ 8 റൺസ് നേടി. 

കോച്ച് ടോം മൂഡി മുംബൈക്കെതിരായ മത്സരത്തിൽ യുവതാരം പ്രിയം ഗാർഗിന് ഓപ്പണിങ് അവസരം നൽകി. വില്യംസന്റെ അഭാവത്തിൽ സീനിയർ താരം ഭുവനേശ്വർ കുമാർ സൺറൈസേഴ്സിനെ നയിക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനെതിരെ ഹൈദരാബാദ് മൂന്നു റൺസിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഇതോടെ നേരിയ പ്ലേ ഓഫ് സാധ്യത പ്രതീക്ഷയിലാണ് ഹൈദരാബാദ്.   

English Summary: IPL 2022: Kane Williamson Leaves SRH Bio-Bubble For The Birth Of His Second Child

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA