കോലിക്ക് അർധസെഞ്ചറി, ഗുജറാത്തിനെ കീഴടക്കി ബാംഗ്ലൂർ നാലാം സ്ഥാനത്ത്; പ്ലേ ഓഫ് പ്രതീക്ഷ

virat-kohli
ഗുജറാത്തിനെതിരെ വിരാട് കോലിയുടെ ബാറ്റിങ്. (PHOTO: Twitter@RCB)
SHARE

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിര എട്ട് വിക്കറ്റ് വിജയം സ്വന്തമാക്കി റോയൽചാലഞ്ചേഴ്സ് ബാംഗ്ലൂർ. ഗുജറാത്ത് ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 18.4 ഓവറിൽ ബാംഗ്ലൂർ മറികടന്നു. ജയത്തോടെ ഡൽഹിയെ പിന്തള്ളി ബാംഗ്ലൂർ നാലാം സ്ഥാനത്തെത്തി. പക്ഷേ പ്ലേ ഓഫ് ഉറപ്പിക്കാൻ മറ്റു ടീമുകളുടെ മത്സരഫലം വരെ കാത്തിരിക്കണം.

ഓപ്പണർ വിരാട് കോലിയുടെ തകർപ്പൻ ബാറ്റിങ്ങാണു ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചത്. 54 പന്തിൽ 73 റൺസെടുത്താണു കോലി പുറത്തായത്. ക്യാപ്റ്റൻ ഫാഫ് ഡ്യുപ്ലേസിയും (38 പന്തിൽ 44), ഗ്ലെൻ മാക്സ്‍വെല്ലും (18 പന്തില്‍ 44) തിളങ്ങി. കോലിയും ഡ്യുപ്ലേസിയും ചേര്‍ന്ന് 115 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ബാംഗ്ലൂരിനു വേണ്ടി പടുത്തുയർത്തി.

virat-duplese
ഫാഫ് ഡ്യുപ്ലേസിയും കോലിയും മത്സരത്തിനിടെ. (PHOTO: Twitter@RCB)

115 ൽ ബാംഗ്ലൂർ ക്യാപ്റ്റൻ പുറത്തായി. റാഷിദ് ഖാ‍ന്റെ പന്തിൽ ഹാർദിക് പാണ്ഡ്യ ക്യാച്ചെടുത്താണ് ഡ്യുപ്ലേസിയെ പുറത്താക്കിയത്. വിരാട് കോലിയുടെ വിക്കറ്റും റാഷിദ് ഖാനാണ്. തുടർന്ന് രണ്ട് സിക്സും അഞ്ച് ഫോറും അടിച്ച് മാക്സ്‍വെല്ലും ദിനേഷ് കാര്‍ത്തിക്കും (2) ചേർന്ന് ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഗുജറാത്ത് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മുന്നിൽനിന്നു നയിച്ചപ്പോൾ ഓപ്പണർ വൃദ്ധിമാൻ സാഹ, ഡേവിഡ് മില്ലർ എന്നിവരുടെ ഇന്നിങ്സുകളും ഗുജറാത്തിനു തുണയായി.

47 പന്തുകൾ നേരിട്ട പാണ്ഡ്യ 62 റൺസെടുത്താണു പുറത്തായത്. 22 പന്തുകൾ നേരിട്ട സാഹ 31 റൺസും 25 പന്തുകൾ നേരിട്ട മില്ലർ 34 റൺസും ഗുജറാത്ത് ഇന്നിങ്സിൽ കൂട്ടിച്ചേർത്തു. അവസാന ഓവറിൽ റാഷിദ് ഖാനും തകർത്തടിച്ചു (ആറ് പന്തിൽ 19). ബാംഗ്ലൂരിനായി ജോഷ് ഹെയ്സൽവുഡ് രണ്ടു വിക്കറ്റുകൾ വീഴ്ത്തി. ഗ്ലെൻ മാക്സ്‍വെല്ലും വനിന്ദു ഹസരംഗയും ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി. 

English Summary: Royal Challengers Banglore VS Gujarat Titans, IPL

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA