റിങ്കു ഔട്ടായത് നോ ബോളിലോ?: പരിശോധന നടത്തിയില്ല; അംപയറിങ്ങിന് എതിരെ ആരാധകർ!

stoinis-no-ball
റിങ്കു സിങ് ഔട്ടായ പന്തിൽ സ്റ്റോയ്നിസ്സിന്റെ ബോളിങ് (ചിത്രം– ട്വിറ്റർ).
SHARE

മുംബൈ∙ ഐപിഎല്ലിലെ കൊൽക്കത്ത– ലക്നൗ ത്രില്ലർ പോരാട്ടത്തിൽ കൊൽക്കത്ത യുവതാരം റിങ്കു സിങ് പുറത്തായത് നോ ബോളിലോ? ആവേശം അവസാന പന്തു വരെ നീണ്ട മത്സരം, ലക്നൗ 2 റൺസിനു ജയിച്ചിരുന്നു. കൊൽക്കത്തയുടെ ജയത്തിന് 21 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ തകർത്തടിച്ച റിങ്കു സിങ്ങിനെ, 5–ാം പന്തിൽ പുറത്താക്കിയ മാർക്കസ് സ്റ്റോയ്നിസ്സാണ് ലക്നൗവിനെ മത്സരത്തിൽ തിരികെയെത്തിച്ചത്.

ബാക്ക്‌വേഡ് പോയിന്റിൽ ഉജ്വല ഇടംകൈയൻ ഡൈവിങ് ക്യാച്ചിലൂടെ എവിൻ ലൂയിസാണ് റിങ്കുവിനെ മടക്കിയത്.

15 പന്തിൽ 2 ഫോറും 4 സിക്സും അടക്കം 40 റൺസ് നേടിയ റിങ്കു പുറത്തായതിനു തൊട്ടടുത്ത പന്തിൽ ഉമേഷ് യാദവ് ബോൾഡ് ആകുക കൂടി ചെയ്തതോടെയാണ് കൊൽക്കത്ത 2 റൺസ് തോൽവി ഏറ്റുവാങ്ങിയത്. ഇതോടെ അവർ പ്ലേഓഫ് കാണാതെ പുറത്താകുകയും ചെയ്തു.

എന്നാൽ മത്സരം പൂർത്തിയായതിനു പിന്നാലെ റിങ്കു സിങ് പുറത്തായ സ്റ്റോയ്നിസ്സിന്റെ 5–ാം പന്ത് നോബോൾ ആയിരുന്നോ എന്ന ചോദ്യം ഉയർത്തി സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടേറെ ആരാധകർ രംഗത്തെത്തി. ആരോപണം സാധൂകരിക്കുന്ന വിധമുള്ള ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ചിലർ പങ്കുവയ്ക്കുകയും ചെയ്തു.

സ്റ്റോയ്നിസ് ബോൾ ചെയ്തത് ഫ്രണ്ട് ഫുട്ട് നോബോളാണെന്നു വ്യക്തമാണ് എന്നാണ് ഒട്ടേറെ ആരാധകരുടെ ആരോപണം. അതേ സമയം, മത്സരത്തിന്റെ നിർണായക ഘട്ടത്തിലുണ്ടായ സുപ്രധാന സംഭവത്തിൽ, ബോളർ വര മറികടന്നാണോ ബോൾ ചെയ്തതെന്നു പരിശോധിക്കാൻ പോലും കൂട്ടാക്കാത്ത അംപയറിങ്ങിനെതിരെ ചോദ്യം ഉയർത്തുകയാണു മറ്റു ചിലർ. 

 

English Summary: Watch: Fans cry foul, claim Stoinis overstepped on wicket-taking ball against Rinku in KKR vs LSG tie as video emerges 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS