ADVERTISEMENT

മുംബൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ച് ട്വന്റി20 മത്സരങ്ങൾക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി തുടങ്ങിയ സീനിയർ താരങ്ങൾക്കു വിശ്രമം അനുവദിച്ചാണ് ബിസിസി‌ഐയുടെ ടീം പ്രഖ്യാപനം. കെ.എല്‍. രാഹുൽ ഇന്ത്യൻ ടീമിനെ നയിക്കും. ഋഷഭ് പന്ത് വൈസ് ക്യാപ്റ്റൻ.

അതേസമയം രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന് ടീമിൽ ഇടം ലഭിച്ചില്ല. വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്ക് ടീമിലേക്കു മടങ്ങിയെത്തി. സൺറൈസേഴ്സ് ഹൈദരാബാദിന്റെ അതിവേഗ ബോളർ ഉമ്രാൻ മാലിക്ക്, പഞ്ചാബ് കിങ്സിന്റെ പേസർ അർഷ്ദീപ് സിങ് എന്നിവർ ടീമിലെത്തി. ജൂണ്‍ 9ന് ഡൽഹിയിലാണ് ആദ്യ ട്വന്റി20 മത്സരം. 12, 14, 17, 19 തീയതികളിലാണു മറ്റു മത്സരങ്ങൾ.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിനുള്ള ടീമിനെയും പ്രഖ്യാപിച്ചു. ജൂലൈ ഒന്നു മുതൽ അഞ്ചു വരെ ബർമിങ്ഹാമിലാണു ടെസ്റ്റ് മത്സരം നടക്കുക. നിലവില്‍ ഇന്ത്യയ്ക്ക് 2–1ന്റെ ലീഡുണ്ട്. നേരത്തേ മാറ്റിവച്ച മത്സരമാണ് ഇനി നടത്തേണ്ടത്.

ട്വന്റി20 ഇന്ത്യൻ ടീം– കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‍ക്‌‍വാദ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്ക്, ഹാർദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യർ, യുസ്‍േവന്ദ്ര ചെഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, രവി ബിഷ്ണോയി, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്ക്.

ടെസ്റ്റ് ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ഹനുമാ വിഹാരി, ചേതേശ്വർ പൂജാര, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, ഷാർദൂൽ ഠാക്കൂർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

English Summary: BCCI announces India's squad: KL Rahul to lead Rohit Sharma-less Team India against SA; Kohli rested, Pandya returns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com