‌‘ഈ ഉപകാരം ഞങ്ങൾ ഒരിക്കലും മറക്കില്ല’; മുംബൈ ഇന്ത്യൻസിന് കോലിയുടെ നന്ദി

kohli
മുംബൈ–ഡൽഹി മത്സരം കാണുന്ന ബാംഗ്ലൂർ ടീം.
SHARE

മുംബൈ ∙ ഐപിഎലിലെ അവസാന മത്സരത്തിൽ ഡൽ‌ഹിക്കെതിരെ മുംബൈ നേടിയ വിജയത്തിന്റെ ആഘോഷം മുഴുവൻ ശനിയാഴ്ച രാത്രി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീം ക്യാംപിലായിരുന്നു. ഡൽഹിയെ മറികടന്ന് പ്ലേഓഫിലെത്താൻ മുംബൈയുടെ ജയം അനിവാര്യമായിരുന്ന ബാംഗ്ലൂർ ടീം, ആകാംക്ഷയോടെ ടെലിവിഷനു മുൻപിൽ നിലയുറപ്പിച്ചു. മുംബൈ വിജയമുറപ്പിച്ചപ്പോൾ ബാംഗ്ലൂർ ക്യാംപിലെ ആവേശം അണ പൊട്ടിയൊഴുകി.

വിരാട് കോലിയുടെയും ഗ്ലെൻ മാക്സ്‌വെലിന്റെയും നേതൃത്വത്തിലായിരുന്നു ആഘോഷ പ്രകടനങ്ങൾ. മത്സരം ആർസിബി താരങ്ങൾ ടെലിവിഷനിൽ കാണുന്നതിന്റെ ദൃശ്യങ്ങൾ ടീം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് ആരാധകർക്കു കൗതുകമായി.‘നന്ദി മുംബൈ, ഈ ഉപകാരം ഞങ്ങൾ മറക്കില്ല’ എന്നായിരുന്നു മത്സരശേഷം കോലിയുടെ പ്രതികരണം. 

English Summary: IPL 2022: Thank you, Mumbai, we will remember this one, says Virat Kohli after MI's win seals RCB's playoff berth

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS