കീപ്പർമാരുടെ കൂട്ടയിടി; വഴി മുടക്കിയത് പന്തോ ‘സ്ഥിരത’യോ അതോ സിലക്ടർമാരോ?

sanju-shreyas
കൊൽക്കത്ത നായകൻ ശ്രേയസ് അയ്യർ, രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ എന്നിവർ മത്സരത്തിനു ശേഷം (ചിത്രം– ഐപിഎൽടി20).
SHARE

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജു സാംസണെ പരിഗണിക്കാത്തതിൽ ക്രിക്കറ്റ് ആരാധകർ ഇതിനോടകം പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര തുടങ്ങിയ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിൽ സഞ്ജുവിന് അവസരം ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഈ ഐപിഎൽ സീസണിൽ ക്യാപ്റ്റൻ എന്ന നിലയിലും വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിലും സഞ്ജു നടത്തിയ പ്രകടനം സിലക്ടർമാർ എന്തുകൊണ്ടു പരിഗണിച്ചില്ല എന്നതായിരുന്നു എല്ലാവരുടെയും സംശയം. ഉത്തരേന്ത്യൻ ലോബിയുടെ ഇടപെടലാണ് സഞ്ജുവിനെ തഴയാൻ കാരണമെന്നുവരെ ആരോപണമുയർന്നു. എന്നാൽ ഇഷാൻ കിഷൻ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക് എന്നിങ്ങനെ 3 വിക്കറ്റ് കീപ്പർ ബാറ്റർമാർ ടീമിലുള്ളതിനാലാണ് സഞ്ജുവിനെ പരിഗണിക്കാതിരുന്നതെന്നു മറുവാദം ഉയർന്നു. ട്വന്റി20 ലോകകപ്പിനു മുൻപുള്ള സിലക്‌ഷന്‍ ട്രയൽസായി വിശേഷിപ്പിക്കപ്പെടുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ സഞ്ജുവിനെ തഴഞ്ഞതോടെ ലോകകപ്പ് ടീമിലേക്കുള്ള സഞ്ജുവിന്റെ പ്രതീക്ഷകൾ കൂടിയാണ് അസ്തമിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA