ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ ഓൾറൗണ്ടർ ദീപക് ചാഹറിനു മാംഗല്യം. പ്രതിശ്രുതവധു ജയ ഭരദ്വാജുമായുള്ള വിവാഹം ഇന്നലെ (ജൂൺ 1) ആഗ്രയിൽവച്ചു നടന്നു. വിഹാഹത്തിന്റെ ചിത്രം ദീപക് ചാഹറിന്റെ ബന്ധുവും ക്രിക്കറ്റ് താരവുമായ രാഹുൽ ചാഹർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ഇരുവരുടെയും മെഹന്ദിയിടൽ ചടങ്ങിന്റെയും, വിവാഹത്തിനു മുന്നോടിയായുള്ള മറ്റു ചടങ്ങുകളുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നേരത്തെ പ്രചരിച്ചിരുന്നു. വിവാഹത്തിനു ശേഷം നടത്തിയ സൽകാര ചടങ്ങൾ ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും അടക്കം ഒട്ടേറെപ്പേർ പങ്കെടുത്തു. 

a1
ഇന്ത്യൻ ക്രിക്കറ്റ് താരം ദീപക് ചാഹർ– ജയ ഭരദ്വാജ് ദമ്പതികളുടെ വിവാഹ സൽക്കാര വിരുന്നിൽനിന്ന് (ചിത്രം– ഇൻസ്റ്റഗ്രാം).
a2
ഇന്ത്യൻ ക്രിക്കറ്റ് താരം ദീപക് ചാഹർ– ജയ ഭരദ്വാജ് ദമ്പതികളുടെ വിവാഹ സൽക്കാര വിരുന്നിൽനിന്ന് (ചിത്രം– ഇൻസ്റ്റഗ്രാം).

ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ദീപക് ചാഹറിന്റെ വിവാഹ ചിത്രം പങ്കുവച്ച രാഹുൽ ചാഹർ ഇങ്ങനെ കുറിച്ചു, ‘ഏറെ മംഗളകരമായ വിവാഹ ജീവിതം ആശംസിക്കുന്നു. നിന്നെയോർത്ത് വളരെയധികം സന്തോഷിക്കുന്നു. വളരെ മികച്ച വിവാഹജീവിതം ആശംസിക്കുന്നു. ഏറെ സ്നേഹം.’ 2022ലെ ഐപിഎൽ മെഗാ താരലേലത്തിൽ 14 കോടി രൂപ മുടക്കി ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ എടുത്തിരുന്നെങ്കിലും, പിന്നീടു തുടർച്ചയായി പരുക്കിന്റെ പിടിയിലായ ദീപക് ചാഹറിന് ഐപിഎൽ സീസൺ പൂർണമായും നഷ്ടമായിരുന്നു. 

a3
ഇന്ത്യൻ ക്രിക്കറ്റ് താരം ദീപക് ചാഹർ– ജയ ഭരദ്വാജ് ദമ്പതികളുടെ വിവാഹ സൽക്കാര വിരുന്നിൽനിന്ന് (ചിത്രം– ഇൻസ്റ്റഗ്രാം).
a4
ഇന്ത്യൻ ക്രിക്കറ്റ് താരം ദീപക് ചാഹർ– ജയ ഭരദ്വാജ് ദമ്പതികളുടെ വിവാഹ സൽക്കാര വിരുന്നിൽനിന്ന് (ചിത്രം– ഇൻസ്റ്റഗ്രാം).

അതേ സമയം, ദീർഘകാലം സുഹൃത്തായിരുന്ന ഇഷാനി ജോഹറുമായുള്ള രാഹുൽ ചാഹറിന്റെ വിവാഹം കഴിഞ്ഞ മാർച്ചിൽ ഗോവയിൽവച്ചാണു നടന്നത്. ഐപിഎൽ സീസൺ തുടങ്ങുന്നതിന് ഏതാനും മാസങ്ങൾക്കു മുൻപായിരുന്നു വിവാഹം. പഞ്ചാബ് കിങ്സ് താരമായ രാഹുൽ ചാഹർ ഐപിഎൽ സീസണിൽ 13 കളിയിൽ 25.71 ശരാശരിയിൽ 14 വിക്കറ്റാണു വീഴ്ത്തിയത്. 

a6
ഇന്ത്യൻ ക്രിക്കറ്റ് താരം ദീപക് ചാഹർ– ജയ ഭരദ്വാജ് ദമ്പതികളുടെ വിവാഹ സൽക്കാര വിരുന്നിൽനിന്ന് (ചിത്രം– ഇൻസ്റ്റഗ്രാം).

2021 ഐപിഎൽ സീസണിൽ, ചെന്നൈ– പഞ്ചാബ് മത്സരത്തിനിടെ ഗാലറിയിൽ വച്ചാണു സുഹൃത്ത് ജയ ഭരദ്വാജിനോടു ദീപക് ചാഹർ വിവാഹാഭ്യർഥന നടത്തിയത്. ഗാലറിയിൽ കളികണ്ടിരുന്ന ജയ ഭരദ്വാജിനടുത്തേക്കു നടന്നെത്തി ദീപക് ചാഹർ വിവാഹാഭ്യർഥന നടത്തുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

a7
ഇന്ത്യൻ ക്രിക്കറ്റ് താരം ദീപക് ചാഹർ– ജയ ഭരദ്വാജ് ദമ്പതികളുടെ വിവാഹ സൽക്കാര വിരുന്നിൽനിന്ന് (ചിത്രം– ഇൻസ്റ്റഗ്രാം).
a8
ഇന്ത്യൻ ക്രിക്കറ്റ് താരം ദീപക് ചാഹർ– ജയ ഭരദ്വാജ് ദമ്പതികളുടെ വിവാഹ സൽക്കാര വിരുന്നിൽനിന്ന് (ചിത്രം– ഇൻസ്റ്റഗ്രാം).

 

English Summary: Deepak Chahar ties the knot with Jaya Bhardwaj, cousin Rahul shares wedding picture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com