ഐപിഎൽ മികച്ച അനുഭവം; ലോകം മുഴുവൻ പ്രചരിപ്പിക്കും: നിത അംബാനി

nitha-ambani
നിത അംബാനി
SHARE

മുംബൈ  ∙  2023 മുതലുള്ള ഐപിഎൽ ഡിജിറ്റൽ സംപ്രേക്ഷണ അവകാശം റിലയൻസ് പിന്തുണയ്ക്കുന്ന വയാകോം 18 നേടിയതിൽ അഭിമാനമുണ്ടെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടർ നിത അംബാനി. ഐപിഎൽ മത്സരങ്ങൾ ദൃശ്യ മികവോടെ ലോകമെങ്ങും എത്തിക്കുന്നതിന് റിലയൻസ് ശ്രമിക്കുമെന്ന് നിത അംബാനി കൂട്ടിച്ചേർത്തു.   

'ജനങ്ങളെ ആനന്ദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ഒന്നിച്ചുനിർത്തുകയും ചെയ്യുന്ന വിനോദമാണ് സ്പോർട്സ്. ക്രിക്കറ്റും ഐപിഎലും സ്പോർട്സിന്റെ ഈ പ്രത്യേകതയെ ഭംഗിയായി അടയാളപ്പെടുത്തുന്നു. ഐപിഎൽ എന്ന മഹത്തായ ലീഗിന്റെ ഭാഗമായതിൽ അഭിമാനിക്കുന്നു. ഐപിഎൽ നൽകുന്ന മികച്ച അനുഭവത്തെ ലോകമെങ്ങുമുള്ള കായിക പ്രേമികൾക്ക് എത്തിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്'-നിത അംബാനി പറഞ്ഞു   

20500 കോടി രൂപയ്ക്കാണ് ഐപിഎൽ ഡിജിറ്റൽ അവകാശം വയാകോം 18 സ്വന്തമാക്കിയത്. ക്രിക്കറ്റിൽ വയാകോം 18ന്റെ ആദ്യ ചുവടുവയ്പ്പാണ് ഇതെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകർ തങ്ങളെ പിന്തുണയ്ക്കുമെന്നാണ് വിശ്വാസമെന്ന് നിത കൂട്ടിച്ചേർത്തു.    

English Summary: Nita Ambani promises quality experience after acquiring IPL digital rights

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS