ADVERTISEMENT

ബെംഗളൂരു ∙ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ മുംബൈയും മധ്യപ്രദേശും ഏറ്റുമുട്ടും. സെമിയിൽ മുംബൈ ഒന്നാം ഇന്നിങ്സ് ലീഡിൽ ഉത്തർപ്രദേശിനെയും മധ്യപ്രദേശ് 174 റൺസിനു ബംഗാളിനെയും പരാജയപ്പെടുത്തി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ 22 മുതലാണ് ഫൈനൽ.

സ്കോർ: മുംബൈ 393, 4ന് 533, ഉത്തർപ്രദേശ് 180.

മധ്യപ്രദേശ്: 341, 281 ബംഗാൾ 273, 175.

41 തവണ ദേശീയ ചാംപ്യന്മാരായ മുംബൈ ഒന്നാം ഇന്നിങ്സിൽ 393 റൺസെടുത്ത് ഉത്തർപ്രദേശിനെ 180ന് പുറത്താക്കിയിരുന്നു. രണ്ടാം ഇന്നിങ്സിൽ യശസ്വി ജയ്സ്വാളിന്റെയും (181) അർമാൻ ജാഫറിന്റെയും (127) സെഞ്ചറി മികവിൽ ഫൈനൽ ഉറപ്പിച്ച മുംബൈ അവസാനദിവസമായ ഇന്നലെ 4ന് 533ൽ എത്തിയപ്പോൾ കളി നിർത്താൻ ഇരു ക്യാപ്റ്റന്മാരും ധാരണയായി. ജയ്സ്വാൾ ഒന്നാം ഇന്നിങ്സിലും സെഞ്ചറി നേടിയിരുന്നു. 

ഇടംകൈ സ്പിന്നർ കുമാർ കാർത്തികേയയുടെ മികച്ച ബോളിങ്ങാണ് ബംഗാളിനെ തകർക്കാൻ മധ്യപ്രദേശിനു തുണയായത്. 350 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ബംഗാൾ 175നു പുറത്തായി.  

English Summary: Ranji throphy: Mumbai vs Madhya pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com