സെഞ്ചറിയുമായി റോയ്; തിളങ്ങി ബട്‌ലർ; പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്

jos-buttler-roy
ജോസ് ബട്‌ലർ, ജെയ്‌സൻ റോയ്
SHARE

ആംസ്റ്റൽവീൻ  ∙ സെഞ്ചറിയുമായി  ഓപ്പണർ ജെയ്‌സൻ റോയ് (101 നോട്ടൗട്ട്), തകർത്തടിച്ച് ജോസ് ബട്‌ലർ (86 നോട്ടൗട്ട്) എന്നിവർ മികച്ചുനിന്നതോടെ നെതർലൻഡിനെതിരായ മൂന്നാം ഏകദിനവും ഇംഗ്ലണ്ട് സ്വന്തമാക്കി. എട്ട് വിക്കറ്റിനാണ് സന്ദർശകരുടെ വിജയം. ഇതോടെ പരമ്പര 3-0 മാർജിനിൽ ഇംഗ്ലണ്ട് തൂത്തുവാരി. 

സ്‌കോർ: നെതർലൻഡ്: 49.2 ഓവറിൽ 244ന് പുറത്ത്, ഇംഗ്ലണ്ട് 30.2 ഓവറിൽ 2 വിക്കറ്റിന് 248 

സെഞ്ചറി പ്രകടനവുമായി റോയ് മാൻ ഓഫ് ദ് മാച്ച് നേടിയപ്പോൾ ബട്‌ലർ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. നാലു വിക്കറ്റ് പ്രകടനവുമായി ഇടം കൈയ്യൻ പേസർ ഡേവിഡ് വില്ലിയും മികച്ചുനിന്നു.  ആതിഥേയർക്കു വേണ്ടി ക്യാപ്റ്റൻ എഡ്വേർഡ്‌സ് (64), ഓപ്പണർ മാക്‌സ് ഓഡോഡ് (50), ബസ് ഡി ലീഡ് (56) എന്നിവർ തിളങ്ങി. 

പരമ്പരയിലെ ആദ്യ മത്സരത്തിൽ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്‌കോർ ഇംഗ്ലണ്ട് നേടിയിരുന്നു.  ജോണി ബെയർസ്‌റ്റോ, ജോ റൂട്ട് എന്നീ മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകിയാണ് ഇംഗ്ലണ്ട് എത്തിയത്. ക്യാപ്റ്റൻ മോർഗൻ രണ്ടു മത്സരങ്ങളിലും റൺസൊന്നുമില്ലാതെ മടങ്ങിയതൊഴിച്ചാൽ ഇംഗ്ലണ്ടിന് സമ്പൂർണ്ണ മേധാവിത്വം നേടാനായ പരമ്പരയാണ് അവസാനിച്ചത്. 

English Summary: England vs Netherlands Third ODI - Live score

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA