സന്നാഹ മത്സരത്തിൽ ഇന്ത്യയെ വിറപ്പിച്ച് ലെസ്റ്റർ‌ഷർ; ബാറ്റിങ് തകർച്ച; 8ന് 246

rohit-batting
ലെസ്റ്റർഷറിനെതിരായ സന്നാഹ മത്സരത്തിൽ രോഹിത് ശർമയുടെ ബാറ്റിങ് (ബിസിസിഐ ട്വീറ്റ് ചെയ്ത ചിത്രം).
SHARE

ലണ്ടൻ ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനൊരുങ്ങുന്ന ഇന്ത്യൻ ബാറ്റിങ് നിരയെ വിറപ്പിച്ച് കൗണ്ടി ക്രിക്കറ്റ് ടീം. ലെസ്റ്റർഷർ ഫോക്സസിനെതിരായ സന്നാഹ മത്സരത്തിന്റെ ആദ്യ ദിനം 246 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് 8 വിക്കറ്റുകൾ നഷ്ടമായി. സൂപ്പർ താരങ്ങളിൽ പലരും ബാറ്റുവച്ചു കീഴടങ്ങിയപ്പോൾ ഇതുവരെ രാജ്യാന്തര മത്സരം കളിക്കാത്ത ശ്രീകർ ഭരത്താണ് (70*) ഇന്ത്യയുടെ ടോപ് സ്കോറർ.

വിരാട് കോലി 33 റൺസും രോഹിത് ശർമ 25 റൺസും നേടി. മഴമൂലം ഇന്നലെ 60 ഓവറാണ് മത്സരം നടന്നത്. ഇന്ത്യൻ പേസർമാരായ ജസ്പ്രീത് ബുമ്രയും പ്രസിദ്ധ് കൃഷ്ണയും മത്സരത്തിൽ ലെസ്റ്റർഷർ ടീമിലാണു കളിച്ചത്. ചേതേശ്വർ പൂജാര, ഋഷഭ് പന്ത് എന്നിവരും ലെസ്റ്റർഷറിലാണ്.

ഏഴിന് 148 എന്ന നിലയിൽ ഇന്ത്യ തകർന്നെങ്കിലും വാലറ്റത്ത് ഉമേഷ് യാദവിനെയും (23) മുഹമ്മദ് ഷമിയെയും (18*) കൂട്ടുപിടിച്ച് ശ്രീകർ ഭരത് സ്കോറുയർത്തുകയായിരുന്നു. ലെസ്റ്റർഷറിനായി റോമാൻ വാക്കര്‍ അഞ്ച് വിക്കറ്റെടുത്തപ്പോൾ വിൽ ഡേവിസ് രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി.

English Summary: India vs Leicestershire Score Day 1

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA