ഇതാണു തിരിച്ചുവരവ്! ഇംഗ്ലണ്ട് 6ന് 55, 7–ാം വിക്കറ്റിൽ 209; ബെയർസ്റ്റോയ്ക്ക് സെഞ്ചറി

england
മത്സരത്തിൽ നിന്ന്. ചിത്രം: ട്വിറ്റർ
SHARE

ലീഡ്സ് ∙ 21 റൺസിനിടെ 4 വിക്കറ്റ് നഷ്ടം, 55 റൺസിനിടെ 6 വിക്കറ്റ്. മുൻനിര ബാറ്റർമാരെല്ലാം നിലംതൊടാതെ തിരിച്ചുകയറിയപ്പോ‍ൾ ന്യൂസീലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് സ്കോർ മൂന്നക്കം കടക്കുമോയെന്നു സംശയമായിരുന്നു. പക്ഷേ ജോണി ബെയർസ്റ്റോയും (130 നോട്ടൗട്ട്) ജെയ്മി ഓവർട്ടനും (89 നോട്ടൗട്ട്) ചേർന്ന് ഏഴാം വിക്കറ്റിൽ നടത്തിയ അദ്ഭുത രക്ഷാപ്രവർത്തനം അവരെ മത്സരത്തിലേക്കു തിരിച്ചെത്തിച്ചു. രണ്ടാംദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 6ന് 264 എന്ന നിലയിലാണ്. സ്കോർ: ഒന്നാം ഇന്നിങ്സ്– ന്യൂസീലൻഡ് 329 . ഇംഗ്ലണ്ട് 6ന് 264. 

ഇംഗ്ലണ്ടിന്റെ 4 മുൻനിര ബാറ്റർമാരും ആദ്യ 8 ഓവറിനുള്ളി‍ൽ പുറത്തായി. ആർക്കും രണ്ടക്കം കടക്കാനായില്ല, അതിൽ 3 വിക്കറ്റുകളും വീഴ്ത്തിയത് ട്രെന്റ് ബോൾട്ടാണ്. പിന്നാലെയെത്തിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്സും നിരാശപ്പെടുത്തി (18). 6ന് 55 എന്ന വൻ തകർച്ചയിൽ നിന്നാണ് ബെയർസ്റ്റോയും ഓവർട്ടനും ഇംഗ്ലണ്ടിനെ കരകയറ്റിയത്. ഏഴാം വിക്കറ്റിൽ ഇവർ ഇതുവരെ നേടിയത് 209 റൺസ്. 

English Summary: New Zealand VS England Cricket

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS