ADVERTISEMENT

ധാംബുള്ള ∙ ബാറ്റിങ്ങിലും ബോളിങ്ങിലും മുന്നിൽ നിന്നു നയിച്ച ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ മികവിൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യൻ വനിതകൾക്ക് 5 വിക്കറ്റ് ജയം. ശ്രീലങ്കയുയർത്തിയ 126 റൺസ് വിജയലക്ഷ്യം ഇന്ത്യ അനായാസം കീഴടക്കി. ബാറ്റിങ്ങിൽ പുറത്താകാതെ 31 റൺസും ബോളിങ്ങിൽ 12 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റും നേടിയ ഹർമനാണ് പ്ലെയർ ഓഫ് ദ് മാച്ച്. ഇതോടെ 3 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 2–0നു സ്വന്തമാക്കി. മൂന്നാം ട്വന്റി20 നാളെ നടക്കും. 

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഓപ്പണർമാരായ വിഷ്മി ഗുണരത്നയും (45) ചമരി അത്തപ്പത്തുവും (43) നൽകിയത് മികച്ച തുടക്കം. എന്നാൽ വിക്കറ്റ് നഷ്ടമില്ലാതെ 87 എന്ന സ്കോറിലായിരുന്ന ലങ്കയെ 7ന് 125 എന്ന നിലയിലേക്ക് ഇന്ത്യൻ ബോളർമാർ ചുരുട്ടിക്കെട്ടി. വിഷ്മിയുടെ നിർണായക വിക്കറ്റു വീഴ്ത്തിയത് ഹർമൻപ്രീതാണ്. ദീപ്തി ശർമ 2 വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിൽ സ്മൃതി മന്ഥന (34 പന്തിൽ 39) ഇന്ത്യയ്ക്കു മികച്ച തുടക്കം നൽകി. 

Content Highlights: Women Twenty 20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com