ലണ്ടൻ ∙ ഇംഗ്ലണ്ട് ഏകദിന–ട്വന്റി20 ടീം ക്യാപ്റ്റൻ ഒയിൻ മോർഗൻ(35) രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിക്കുന്നു. ഇംഗ്ലണ്ടിനെ 2019 ഏകദിന ലോകകപ്പ് നേട്ടത്തിലേക്കു നയിച്ച മോർഗൻ ഉടൻ പ്രഖ്യാപനം നടത്തുമെന്ന് ബ്രിട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 126 ഏകദിനങ്ങളിലും 72 ട്വന്റി20കളിലും ഇംഗ്ലണ്ടിനെ നയിച്ച മോർഗൻ ടീമിനെ 118 വിജയങ്ങളിലേക്കു നയിച്ചു. അയർലൻഡ് താരമായിരുന്ന മോർഗൻ 2009ലാണ് ഇംഗ്ലണ്ട് ടീമിലെത്തുന്നത്.









English Summary: Eoin Morgan set to retire from international cricket