ഗ്രോസ് ഐലറ്റ് (സെന്റ് ലൂസിയ) ∙ രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റ് ജയത്തോടെ ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പര വെസ്റ്റിൻഡീസ് 2–0നു സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ 186നു പുറത്തായ ബംഗ്ലദേശ് വിൻഡീസിനു മുന്നിൽ വച്ചത് 13 റൺസ് വിജയലക്ഷ്യം. 17 പന്തുകളിൽ ആതിഥേയർ ജയത്തിലെത്തി. സ്കോർ: ബംഗ്ലദേശ്–234,186. വെസ്റ്റിൻഡീസ്–408, വിക്കറ്റ് നഷ്ടമില്ലാതെ 13.
ടെസ്റ്റ് ക്രിക്കറ്റിൽ ബംഗ്ലദേശിന്റെ 100–ാം തോൽവിയായി ഇത്. ആദ്യ ടെസ്റ്റിൽ 7 വിക്കറ്റിനായിരുന്നു വിൻഡീസിന്റെ ജയം. വിൻഡീസിന്റെ ഒന്നാം ഇന്നിങ്സിൽ സെഞ്ചറി നേടിയ കൈൽ മെയേഴ്സാണ് രണ്ടാം ടെസ്റ്റിലെ പ്ലെയർ ഓഫ് ദ് മാച്ചും പരമ്പരയുടെ താരവും.
English Summary: Bangladesh vs West Indies test series