‘ബാറ്റിങ് ബെയർസ്റ്റോയെപ്പോലെ’; പന്ത് 3 കൊല്ലമായി ഇങ്ങനെയെന്ന് ആരാധകർ: വോണിനു ട്രോൾമഴ

vaughan-pant
മൈക്കെൽ വോൺ, ഋഷഭ് പന്ത് (ചിത്രങ്ങൾ– ട്വിറ്റർ).
SHARE

ബർമ്മിങ്ങാം∙ എജ്ബാസ്റ്റൻ ടെസ്റ്റിലെ കിടിലൻ‌ സെഞ്ചറിക്കു പിന്നാലെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ ‘പ്രശംസിക്കുകയാണു’ ചെയ്തതെങ്കിലും മുൻ ഇംഗ്ലണ്ട് നായകൻ മൈക്കെൽ വോണിനെ വ്യാപകമായി ‘ട്രോളി’ ആരാധകർ. സദുദ്ദേശപരമായിരുന്നു മത്സരത്തിനിടെയുള്ള വോണിന്റെ ട്വീറ്റ് എങ്കിലും അതിലെ വാക്കുകളാണ് ഇന്ത്യൻ ആരാധകർക്ക് അത്ര ദഹിക്കാതെ വന്നത്.

ഇംഗ്ലിഷ് ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച പന്തിന്റെ ഇന്നിങ്സിനെ ന്യൂസീലൻഡിനെതിരെ അടുത്തിടെ നടന്ന പരമ്പരയിലെ ഇംഗ്ലണ്ട് ബാറ്റർ ജോണി ബെയർസ്റ്റോയുടെ ബാറ്റിങ് ശൈലിയുമായി വോൺ താരതമ്യം ചെയ്തതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ‘കാണാൻ എന്തുരസം, ഋഷഭ് പന്ത് ജോണി ബെയർസ്റ്റോയുടെ അതേ ശൈലിയിൽ’– എന്നായിരുന്നു വോണിന്റെ ട്വീറ്റ്. 

എന്നാൽ 3 വർഷത്തിലധികമായി ഇതേ ശൈലിയിൽത്തന്നെയാണു പന്തു ബാറ്റു ചെയ്യുന്നതെന്നും അടുത്തിടെ തകർത്തടിച്ചു തുടങ്ങിയ ബെയർസ്റ്റോയെപ്പോലെയാണു പന്ത് എന്ന അഭിപ്രായപ്രകടനം ശരിയല്ലെന്നു വാദിച്ച് ആരാധകരും രംഗത്തെത്തി. ടെസ്റ്റ് ക്രിക്കറ്റിലെ 5–ാം സെഞ്ചറിയാണ് ഇംഗ്ലണ്ടിനെതിരെ പന്ത് കുറിച്ചത്.  

111 പന്തിൽ 146 റൺസ് എടുത്തതിനു ശേഷയമായിരുന്നു പന്തിന്റെ പുറത്താകൽ. 89 പന്തിൽ സെഞ്ചറി തികച്ച പന്ത്, ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗ സെഞ്ചറി നേടുന്ന ഇന്ത്യൻ വിക്കറ്റ്കീപ്പർ എന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. എം.എസ്. ധോമിയെയാണ് (93 പന്ത്) പിന്തള്ളിയത്. ഇംഗ്ലിഷ് മണ്ണിൽ ഒന്നിൽ അധികം ടെസ്റ്റ് സെഞ്ചറി നേടുന്ന ഒരേയൊരു വിക്കറ്റ് കീപ്പർ എന്ന റെക്കോർഡും മത്സരത്തിനിടെ പന്ത് സ്വന്തമാക്കിയിരുന്നു. 

English Summary: Michael Vaughan mercilessly trolled, called 'biased' for comparison tweet on Rishabh Pant during India vs England Test

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS