സൗത്തിയുടെ പേരു പറഞ്ഞ് ബെയർസ്റ്റോയെ സ്ലെജ് ചെയ്ത് കോലി; ശബ്ദം സ്റ്റംപ് മെക്കിൽ!

Mail This Article
ബർമ്മിങ്ങാം∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിന്റെ വിജയത്തിൽ ഏറ്റവും നിർണായകമായ പ്രകടനം പുറത്തെടുത്ത താരങ്ങളിൽ ഒരാളാണു ജോണി ബെയർസ്റ്റോ. 4 ഇന്നിങ്സിൽ 2 സെഞ്ചറി അടക്കം 377 റൺസാണ് ബെയർസ്റ്റോ അടിച്ചെടുത്തത്. ന്യൂസീലൻഡ് പരമ്പരയ്ക്കു പിന്നാലെ ഇന്ത്യയ്ക്കെതിരായ 5–ാം ടെസ്റ്റിലും സമാനമായ ഇന്നിങ്സാണു ബെയർസ്റ്റോയിൽനിന്ന് ഇംഗ്ലിഷ് ആരാധകർ പ്രതീക്ഷിക്കുന്നത്.
എന്നാൽ, 2–ാം ദിവസത്തെ അവസാന സെഷനിൽ മുഹമ്മദ് ഷമിയുടെ പന്തുകൾക്കു മുന്നിൽ ‘വെള്ളം കുടിക്കുന്ന’ ബെയർസ്റ്റോയെയാണ് ആരാധകർ കണ്ടത്. ഷമിയുടെ പന്തുകൾ മിഡിൽ ചെയ്യാൻ നന്നേ ബുദ്ധിമുട്ടിയെ ബെയർസ്റ്റോയെ ഇതിനിടെ ന്യൂസീലൻഡ് പേസർ ടിം സൗത്തിയുടെ പേര് ഉപയോഗിച്ച് സ്ലെജ് ചെയ്യാനും വിരാട് കോലി മറന്നില്ല.
ഇംഗ്ലണ്ട് ഇന്നിങ്സിലെ 14–ാം ഓവർ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഓവറിനു പിന്നാലെ ബാറ്റർമാർ എൻഡുകൾ മാറുന്നതിനിടെ കോലി ബെയർസ്റ്റോയോടു ചോദിച്ചത് ഇങ്ങനെ, ‘സൗത്തിയെക്കാൾ അൽപംകൂടി വേഗമുണ്ട്, അല്ലേ’?
സംഭാഷണം സംറ്റംപ് മൈക്രോഫോണിൽ പതിയുകയും ചെയ്തു.
നൈറ്റ് വാച്ച്‌മാനായി ഇറങ്ങിയ ജാക്ക് ലീച്ചിന്റെ (0) വിക്കറ്റാണ് 2–ാം ദിനം മുഹമ്മദ് ഷമി സ്വന്തമാക്കിയത്. മൂന്നു വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ട് മുൻനിരയെ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര തകർത്തെറിഞ്ഞപ്പോൾ തകർപ്പൻ ഫോമിലുള്ള ജോ റൂട്ടിനെ 2–ാം ദിനം മുഹമ്മദ് സിറാജാണു മടക്കിയത്.
English Summary: Watch: Stump mic catches Virat Kohli sledging Jonny Bairstow using Tim Southee’s name during India vs England 5th Test