സഞ്ജു ഗോൾഡൻ ഡക്ക്; ഹർഷലിന് തകർപ്പൻ 50; ഒടുവിൽ ഇന്ത്യയ്ക്ക് 10 റൺസ് ജയം!

chahal-karthik
ഇന്ത്യൻ താരങ്ങളായ യുസ്‌വേന്ദ്ര ചെഹൽ, ദിനേഷ് കാർത്തിക് എന്നിവർ മത്സരത്തിനിടെ (ചിത്രങ്ങൾ– ട്വിറ്റർ).
SHARE

ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കു മുന്നോടിയായുള്ള 2–ാം സന്നാഹ മത്സരത്തിൽ ബാറ്റർമാർ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യയ്ക്ക് 10 റൺസ് ജയം. സ്കോർ– ഇന്ത്യ: 20 ഓവറിൽ 149–8; നോർത്താംപ്ടൻഷർ: 19.3 ഓവറിൽ 139നു പുറത്ത്. 

തകർപ്പൻ അർധ സെഞ്ചറി നേടുകയും (36 പന്തിൽ 5 ഫോറും 3 സിക്സും അടക്കം 54), പിന്നാലെ 3.3 ഓവറിൽ 23 റൺസ് വഴങ്ങി 2 വിക്കറ്റെടുക്കുകയും ചെയ്ത ഹർഷൽ പട്ടേലിന്റെ ഓൾറൗണ്ട് മികവാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായത്. 

ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ ആദ്യ പന്തിൽത്തന്നെ അവരുടെ ക്യാപ്റ്റൻ ജോഷ് കോബ് ‍ഞെട്ടിച്ചു. വിക്കറ്റിനു മുന്നിൽ കുരുങ്ങി സഞ്ജു സാംസൺ (0) പുറത്ത്. രാഹുൽ ത്രിപാഠി (11 പന്തിൽ ഒരു ഫോർ അടക്കം 7), സൂര്യകുമാർ യാദവ് (3 പന്തിൽ 0) എന്നിവര്‍‍ കൂടി പുറത്താകുമ്പോൾ സ്കോർ ബോർഡിൽ 8 റൺസ് മാത്രമാണ് ഉണ്ടായിരുന്നത്.

ഇഷാൻ കിഷൻ (20 പന്തിൽ 2 ഫോർ അടക്കം 16), ക്യാപ്റ്റൻ ദിനേഷ് കാർത്തിക് (26 പന്തിൽ 3 ഫോറും ഒരു സിക്സും അടക്കം 34), വെങ്കടേഷ് അയ്യർ (22 പന്തിൽ 2 ഫോർ അടക്കം 20) എന്നിങ്ങനെയാണ് ഹർഷലിനെക്കൂടാതെയുള്ള മറ്റു താരങ്ങളുടെ പ്രകടനം. സൂപ്പർ താരങ്ങളായ ക്രിസ് ലിൻ, ജിമ്മി നീഷം എന്നിവരെക്കൂടാതെയാണ് നോർത്താംപ്ടൻഷർ ഇറങ്ങിയത്.

എന്നാൽ വിക്കറ്റിലെ പിന്തുണ മുതലെടുത്ത് പേസർമാർ ലെങ്ത് കടുപ്പിച്ചതോടെ പവർപ്ലേ ഓവറുകളിൽത്തന്നെ 4 വിക്കറ്റ് നഷ്ടമായ നോർത്താംപ്ടൻഷറിനു പിന്നീടു മത്സരത്തിലേക്കു തിരിച്ചുവരാനായില്ല. മധ്യനിര അൽപനേരം ചെറുത്തുനിന്നെങ്കിലും വിജയലക്ഷ്യം എത്തിപ്പിടിക്കാവുന്നതിലും അപ്പുറമായിരുന്നു. അവസാന ഓവറിൽ ഒരു വിക്കറ്റ് ശേഷിക്കെ ജയത്തിലെത്താൻ 11 റൺസാണ് അവർക്കു വേണ്ടിയിരുന്നത്. ടോപ് സ്കോറർ സേഫ് സായ്ബിനെ ഹർഷൽ ബോൾഡാക്കിയതോടെ ഇന്ത്യൻ ജയം 10 റൺസിന്.

ആവേശ് ഖാൻ (3–1–16–2), ഹർഷൽ പട്ടേൽ (3.3–0–23–2), യുസ്‌വേന്ദ്ര ചെഹൽ (4–0–25–2), അർഷ്ദീപ് സിങ് (4–0–29–2), വെങ്കടേഷ് അയ്യർ (2–0–15–1), പ്രസിദ്ധ് കൃഷ്ണ (3–0–27–1) എന്നീ ബോളർമാരെല്ലാം ഇന്ത്യയ്ക്കായി തിളങ്ങി. 

English Summary: Harshal Patel's all-round effort too much for Northamptonshire

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS