കോട്ടയം∙ മുംബൈ ഇന്ത്യൻസിന്റെയും കേരള ക്രിക്കറ്റ് ടീമിന്റെയും പേസ് ബോളർ ബേസിൽ തമ്പി വിവാഹിതനായി. പെരുമ്പാവൂർ, ഇരിങ്ങോൾ സ്വദേശിയായ ബേസിൽ മുല്ലമംഗലം എം.എം.തമ്പിയുടെയും ലിസിയുടെയും മകനാണ്. മുടക്കുഴ പ്രളയക്കാട് റോയ് ഡേവിഡിന്റെയും ജെസിയുടെയും മകൾ സ്നേഹ റോയിയാണു വധു.
കേരള ക്രിക്കറ്റ് ടീമിന്റെ രഞ്ജി ട്രോഫി പരിശീലകനായ ടിനു യോഹന്നാൻ, കേരള ക്യാപ്റ്റൻ സച്ചിന് ബേബി, ഐപിൽ താരങ്ങൾ, സെലിബ്രിറ്റികൾ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി.
ഐപിഎല്ലിൽ ഗുജറാത്ത് ലയൺസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളിൽ കളിച്ചിട്ടുള്ള ബേസിലിനെ ഇക്കഴിഞ്ഞ മെഗാ താര ലേലത്തിലാണു മുംബൈ ഇന്ത്യൻസ് സ്വന്തമാക്കുന്നത്. 38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 90 വിക്കറ്റും 69 ട്വന്റി20 മത്സരങ്ങളിൽനിന്ന് 72 വിക്കറ്റും സ്വന്തമാക്കിയിട്ടുള്ള താരമാണു ബേസിൽ.
English Summary: Kerala cricketer Basil Thambi got married