ADVERTISEMENT

ബർമ്മിങാം∙ എജ്ബാസ്റ്റൻ ടെസ്റ്റിലെ ജയത്തിനു പിന്നാലെ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് 1–0നു ജയിച്ചെന്ന ട്വീറ്റുമായി ഇംഗ്ലണ്ട് ആരാധകവൃന്ദമായ ബാർമി ആർമി. കുറിക്കുകൊള്ളുന്ന മറുപടിയുമായി തിരിച്ചടിച്ച് മുൻ ഇന്ത്യൻ സ്പിന്നർ അമിത് മിശ്ര. 

‘തങ്ങൾക്കു സൗകര്യപ്രദമായ രീതിയിൽ ചരിത്രത്തെ വളച്ചൊടിക്കുന്നതു ബ്രിട്ടിഷുകാർക്കു പണ്ടേ ഉള്ള സ്വഭാവമാണെന്നും അത് ഇപ്പോഴും തുടരുകയാണെന്നുമാണു മിശ്ര ട്വിറ്ററിൽ കുറിച്ചത്.

ഇന്ത്യ ഉയർത്തിയ 378 റൺസ് വിജയലക്ഷ്യം 76.4 ഓവറിൽ മറികടന്ന ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അവരുടെ ഏറ്റവും ഉയർന്ന റണ്‍ചേസാണ് എജ്ബാസ്റ്റനിൽ കുറിച്ചത്. ഇതോടെ 5 മത്സര പരമ്പരയും സമനിലയിൽ ആയിരുന്നു. അവസാന ദിവസം, 7 വിക്കറ്റ് കയ്യിലിരിക്കെ 119 റൺസ് മാത്രമാണ് ഇംഗ്ലണ്ടിനു വിജയത്തിലെത്താൻ വേണ്ടിയിരുന്നത്. ജോ റൂട്ട്, ജോണി ബെയർസ്റ്റോ എന്നിവരുടെ അപരാജിത സെഞ്ചറികളുടെ മികവിൽ ആദ്യ സെഷനിൽത്തന്നെ ഇംഗ്ലണ്ട് ജയത്തിലെത്തിയിരുന്നു.

‘യോക്‌ഷറിൽനിന്നുതന്നെ ഉള്ളവരാണ് ഞങ്ങൾ 2 പേരും. അക്കാദമി തലം മുതൽ ഇംഗ്ലണ്ടിനായുള്ള ടെസ്റ്റ് മത്സരങ്ങൾ വരെ ഒന്നിച്ചു കളിച്ചുണ്ട്, വളരെ പ്രത്യേകതകൾ നിറഞ്ഞ ബന്ധം’– കളിയിലെ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ ബെയർസ്റ്റോ ജോ റൂട്ടുമൊത്തുള്ള 269 റൺസ് കൂട്ടുകെട്ടിനെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെ. 

2019ൽ ഓസീസിനെതിരെ പിന്തുടർന്നു നേടിയ 359 റൺസായിരുന്നു എജ്ബാസറ്റൻ ടെസ്റ്റിനു മുൻപ് ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയർന്ന റൺ ചേസ്. ന്യൂസീലൻഡിനെതിരെ അടുത്തിടെ നടന്ന പരമ്പരകളിൽ 277, 299, 296 എന്നീ ടോട്ടലുകളാണ് ഇംഗ്ലണ്ട് പിന്തുടർന്നു ജയിച്ചത്. 

 

 

English Summary: British and their habit of distorting history: Amit Mishra slams Barmy Army for posting false series result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com