ADVERTISEMENT

പല്ലക്കലെ ∙ തകർപ്പൻ അർധ സെഞ്ചറിയുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (75) മുന്നിൽനിന്നു നയിച്ചപ്പോൾ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതാ ടീമിന് 39 റൺസ് ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 9 വിക്കറ്റു നഷ്ടത്തിൽ 255 റൺസെടുത്തപ്പോൾ ശ്രീലങ്ക 216 റൺസിൽ‌ പുറത്തായി. 3 മത്സരങ്ങൾ അടങ്ങിയ പരമ്പര ഇതോടെ ഇന്ത്യ തൂത്തുവാരി (3–0). പ്ലെയർ ഓഫ് ദ് മാച്ചും പ്ലെയർ ഓഫ് ദ് സീരീസും ഹർമൻപ്രീതാണ്. മിതാലി രാജിന്റെ പിൻഗാമിയായി ഏകദിന ക്യാപ്റ്റനായശേഷം ഹർമൻ ഇന്ത്യയെ നയിച്ച ആദ്യ പരമ്പരയായിരുന്നു ഇത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്മൃതി മന്ഥനയെ (6) തുടക്കത്തിലേ നഷ്ടമായി. എന്നാൽ ഷെഫാലി വർമയും (49) യാത്സിക ഭാട്ടിയയും (30) ചേർന്നു സ്കോറുയർത്തി. ഒരു വിക്കറ്റു നഷ്ടത്തിൽ‍ 89 എന്ന നിലയിലായിരുന്ന ഇന്ത്യയെ തുടർന്നു ശ്രീലങ്കൻ ബോളർമാർ ഞെട്ടിച്ചു. 9 ഓവറുകൾക്കിടെ നഷ്ടമായത് 5 വിക്കറ്റുകൾ. 6ന് 124 എന്ന നിലയിൽ തകർന്ന ഇന്ത്യയെ ഹർമനും പൂജ വസ്ത്രാക്കറും (56 നോട്ടൗട്ട്) ചേർന്നു നടത്തിയ രക്ഷാപ്രവർത്തനമാണ് ‌കരകയറ്റിയത്. ഏഴാം വിക്കറ്റിൽ ഇവർ ചേർന്നു നേടിയത് 97 റൺസ്. 

മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കൻ വനിതകൾ മികച്ച തുടക്കം നേടിയെങ്കിലും ക്യാപ്റ്റൻ ചമീര അത്തപ്പത്തുവിനെ (44) പുറത്താക്കിയ ഹർമൻപ്രീത് കളിയുടെ ഗതി തിരിച്ചു. രാജേശ്വരി ഗെയ്ക്‌വാദ് (3 വിക്കറ്റ്), മേഘ്നാ സിങ്, പൂജ വസ്ത്രാക്കർ (2 വിക്കറ്റ് വീതം) എന്നിവരും ബോളിങ്ങിൽ തിളങ്ങിയതോടെ ലങ്കൻ ബാറ്റർമാർക്കു പിടിച്ചുനിൽക്കാനായില്ല. 

 

English Summary: India women vs Sri Lanka women 3rd ODI 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com