ADVERTISEMENT

തിരുവനന്തപുരം∙ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഒ.കെ.രാംദാസ്(74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ആയിരുന്നു അന്ത്യം. പക്ഷാഘാതം സംഭവിച്ചതിനെ തുടർന്ന് രണ്ടാഴ്ചയിലേറെയായി ഇവിടെ ചികിത്സയിലായിരുന്നു. മൃതദേഹം വസതിയായ ജഗതി മില്ലേനിയം അപ്പാർട്മെന്റിൽ ഇന്ന് രാത്രി 8.30 വരെ പൊതു ദർശനത്തിനു ശേഷം സ്വദേശമായ കണ്ണൂർ തളാപ്പിലെ വീട്ടിലേക്കു കൊണ്ടു പോകും. അവിടെ പൊതു ശ്മശാനത്തിൽ നാളെ ഉച്ചയ്ക്കാവും സംസ്കാരം.

കേരളത്തിന്റെ രഞ്ജി ട്രോഫി ചരിത്രത്തിലെ മികച്ച ഓപ്പണർമാരിൽ ഒരാളായി കരുതുന്ന രാംദാസ് കണ്ണൂർ ക്രിക്കറ്റ് ക്ലബിലൂടെയാണു കളിച്ചു വളർന്നത്. കോഴിക്കോട് സർവകലാശാല ടീം ക്യാപ്റ്റനായിരുന്നു. 20–ാം വയസിൽ കേരള രഞ്ജി ട്രോഫി ടീമിലെത്തിയ അദ്ദേഹം 13 വർഷം ടീമിനായി നയിച്ചു. 1970 മുതൽ 73 വരെ മൂന്നു സീസണുകളിൽ ടീമിന്റെ ടോപ് സ്‌കോററായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 35 മത്സരങ്ങളിലെ 68 ഇന്നിങ്സുകളിലായി 11 അർധ സെഞ്ചുറി ഉൾപ്പെടെ 1647 റൺസ് നേടിയിട്ടുണ്ട്. പാർട് ടൈം സ്പിന്നറായി രണ്ട് വിക്കറ്റും സ്വന്തമാക്കി.

1967 മുതൽ എസ്ബിടി ടീമിൽ അംഗമായ അദ്ദേഹം 1975–76ൽ നായകനുമായി. എസ്ബിടിയിൽ സ്പോർട്സ് മാനേജരായാണു വിരമിച്ചത്. ബിസിസിഐ റഫറി, കേരള ടീം സിലക്ഷൻ കമ്മിറ്റി ചെയർമാൻ എന്നി നീലകളിലും പ്രവർത്തിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: ശോഭ, മകൻ– കപിൽ രാംദാസ്

English Summary: Former Kerala cricket team captain OK Ramdas passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com