ഋഷഭ് പന്തിനെ കാണാൻ കൊള്ളാം; തടി കുറയ്ക്കണം, കോടികളുണ്ടാക്കാം: ഉപദേശവുമായി അക്തർ

ഋഷഭ് പന്ത് ടീം ബസിൽ. PTI Photo
ഋഷഭ് പന്ത് ടീം ബസിൽ. PTI Photo
SHARE

ഇസ്‍ലാമബാദ്∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ പുകഴ്ത്തി പാക്കിസ്ഥാൻ മുൻ പേസർ ശുഐബ് അക്തർ. ഭയമില്ലാതെയാണ് ഋഷഭ് പന്ത് കളിക്കുന്നതെന്ന് അക്തർ പ്രതികരിച്ചു. ‘‘അദ്ദേഹം കട്ട് ഷോട്ട്, പുൾ ഷോട്ട്, റിവേഴ്സ് സ്വീപ് എല്ലാം കളിക്കുന്നു, ഒരു ഭയവുമില്ല. പന്ത് ഓസ്ട്രേലിയയിൽ കളി ജയിപ്പിച്ചു. ഇപ്പോഴിതാ തകർപ്പൻ ബാറ്റിങ്ങിലൂടെ ഇംഗ്ലണ്ടിലും ഇന്ത്യയെ വിജയത്തിലെത്തിച്ചു’’– അക്തർ യുട്യൂബ് ചാനലിലിട്ട വിഡിയോയില്‍ പ്രതികരിച്ചു.

‘‘ഋഷഭ് പന്ത് അദ്ദേഹത്തിന്റെ ഭാരം കുറയ്ക്കാൻ തയാറാകണം. അദ്ദേഹത്തിന് കുറച്ച് ഭാരക്കൂടുതലുണ്ട്. പന്ത് അക്കാര്യം കൂടി ശ്രദ്ധിക്കണം. ഇന്ത്യയിലെ ക്രിക്കറ്റ് മാർക്കറ്റെന്നതു വളരെ വലുതാണ്. പന്തിനെ കാണാനും കൊള്ളാം. ഒരു മോഡലായി വളർന്നു കോടികൾ സമ്പാദിക്കാം. കാരണം ഇന്ത്യയില്‍ ഒരാൾ താരമായി മാറിക്കഴിഞ്ഞാല്‍ അയാളിൽ കോടികളാണു നിക്ഷേപിക്കപ്പെടുന്നത്. ഋഷഭ് പന്ത് സ്വന്തം കഴിവുകൊണ്ട് എതിരാളികളെ പ്രശ്നത്തിലാക്കുന്നു.

ഇംഗ്ലണ്ടിനെതിരെ കൃത്യമായ ആസൂത്രണത്തോടെയാണു താരം കളിച്ചത്. ആദ്യം മികച്ചൊരു ഇന്നിങ്സ് കെട്ടിപ്പടുത്തു, പിന്നീട് ദയയില്ലാതെ പ്രഹരിച്ചു. ഋഷഭ് പന്തിന് എപ്പോഴാണോ ആവശ്യം അപ്പോൾ കളി മാറ്റാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. അദ്ദേഹം ഇന്ത്യയിലെ ഒരു സൂപ്പർ സ്റ്റാറായി മാറും. ഋഷഭ് പന്തിനു മാത്രമേ ഋഷഭ് പന്തിനെ തടയാൻ സാധിക്കൂ’’– അക്തർ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ പുറത്താകാതെ 125 റൺസ് നേടിയ പന്ത് ഇന്ത്യയെ വിജയത്തിലെത്തിച്ചിരുന്നു. ജയത്തോടെ ഇന്ത്യ 2–1ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു. വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയിലാണ് ഋഷഭ് പന്ത് ഇനി കളിക്കുക.

English Summary: Shoaib Akhtar's unique advice for India star Rishabh Pant

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA