ബെൽഫാസ്റ്റ് ∙ രാജ്യാന്തര ട്വന്റി20യിൽ എറിഞ്ഞ ആദ്യ ഓവറിൽ ഹാട്രിക് നേടിയ ഓൾറൗണ്ടർ മൈക്കൽ ബ്രേസ്‌വെലിന്റെയും അർധ സെഞ്ചറി നേടിയ മധ്യനിര ബാറ്റർ ഡെയ്ൻ ക്ലീവറുടെയും (78 നോട്ടൗട്ട്) മികവിൽ അയർലൻഡിനെതിരായ 2–ാം മത്സരത്തിൽ ന്യൂസീലൻഡിന് 88 റൺസ് വിജയം. 3 കളികളുള്ള പരമ്പര 2–0നു കിവീസ് സ്വന്തമാക്കി. ന്യൂസീലൻഡ് 20 ഓവറിൽ 4ന് 179, അയർലൻഡ് 13.5 ഓവറിൽ 91ന് പുറത്ത്.
14–ാം ഓവറിലാണ് ബ്രേസ്‌വെലിന്റെ ഓഫ് സ്പിൻ ന്യൂസീലൻഡ് പരീക്ഷിച്ചത്. 3,4,5 പന്തുകളിൽ മാർക്ക് അഡെയ്ർ, ബാരി മക്കാർത്തി, ക്രെയ്ഗ് യങ് എന്നിവരെ പുറത്താക്കിയ ബ്രേസ്‌വെലിനു കന്നി ഓവർ പൂർത്തിയാക്കാനായില്ല. ഒരു പന്തു ബാക്കിനിൽക്കെ അയർലൻഡിന്റെ എല്ലാ താരങ്ങളും പുറത്തായി.
Content Highlight: New Zealand Cricket team, Ireland Cricket team, Cricket, T20