ADVERTISEMENT

ഗോൾ ∙ പാക്കിസ്ഥാനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 323 റൺസിന്റെ നിർണായക ലീഡ്. മൂന്നാം ദിനം കളി നിർത്തുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് എന്ന നിലയിലാണ് ആതിഥേയർ. ക്യാപ്റ്റൻ ദിമുത് കരുണരത്‌നെയും (27) ധനഞ്ജയ ഡിസിൽവയും (30) ക്രീസിൽ. നേരത്തേ ലങ്കയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 378നു മറുപടിയായി പാക്കിസ്ഥാൻ 231നു പുറത്തായിരുന്നു. 5 വിക്കറ്റെടുത്ത ഓഫ് സ്പിന്നർ രമേശ് മെൻഡിസാണ് പാക്കിസ്ഥാനെ തകർത്തത്. ലെഗ് സ്പിന്നർ പ്രഭാത് ജയസൂര്യ 3 വിക്കറ്റെടുത്തു. ഒന്നാം ടെസ്റ്റ് ജയിച്ച പാക്കിസ്ഥാൻ പരമ്പരയിൽ 1–0നു മുന്നിലാണ്.

English Summary:  Cricket: Pakistan VS Sri Lanka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com