‘വിരാട് കോലിയെ വെറുതേ വിടൂ; എങ്ങനെ കളിക്കണമെന്ന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല’

വിരാട് കോലി പരിശീലനത്തിൽ. Photo: FB@ViratKohli
വിരാട് കോലി പരിശീലനത്തിൽ. Photo: FB@ViratKohli
SHARE

മുംബൈ∙ മോശം ഫോമിൽ തുടരുന്ന വിരാട് കോലിയെ പിന്തുണച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ. എങ്ങനെ കളിക്കണമെന്ന് കോലിയെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ലെന്ന് റോബിൻ ഉത്തപ്പ പ്രതികരിച്ചു. ‘‘ഒന്നിനു പിറകേ ഒന്നായി അദ്ദേഹം സെഞ്ചറികൾ നേടുമ്പോൾ എങ്ങനെ കളിക്കണമെന്ന് അദ്ദേഹത്തോടു ആരും പറഞ്ഞിരുന്നില്ല. ഇപ്പോഴും എങ്ങനെ കളിക്കണമെന്നു കോലിയോടു പറയാൻ ആര്‍ക്കും അവകാശമില്ലെന്നാണ് എനിക്കു തോന്നുന്നത്. സ്വന്തം കഴിവുകൾവച്ച് അദ്ദേഹം 70 സെഞ്ചറികൾ നേടിയിട്ടുണ്ട്.’’

‘‘സ്വന്തം കഴിവ് ഉപയോഗിച്ച് ഇനിയും 30, 35 സെഞ്ചറികൾ നേടാനാകും. അദ്ദേഹത്തെ ഒറ്റയ്ക്കു വിടുകയാണു നമ്മൾ ചെയ്യേണ്ടത്. കോലിയെ ക്രിക്കറ്റ് കളിക്കാൻ അനുവദിക്കുക. എന്താണു തനിക്കു ചേരുകയെന്നു കോലിക്ക് നന്നായി അറിയാം. പ്രശ്നമെന്തെന്നു തിരിച്ചറിഞ്ഞാൽ കോലി അതു സ്വയം പരിഹരിക്കും. കോലിയെ അതിന് അനുവദിച്ചാൽ മാത്രം മതി’’– ഷെയർചാറ്റ് ഓഡിയോ ചാറ്റ്റൂമിൽ‌ റോബിൻ ഉത്തപ്പ പറഞ്ഞു.

‘‘ക്രിക്കറ്റിൽനിന്ന് ഒരു ബ്രേക്ക് എടുക്കുന്നതു ശരിയാണെന്നു കോലിക്കു തോന്നിയാൽ അദ്ദേഹം അതു ചെയ്യും. ഒരു പരമ്പരയിൽ കളിക്കണമെന്നു കോലിക്കു തോന്നിയാൽ അതിന് അനുവദിക്കുകയാണു വേണ്ടത്. ടീമിലെ കോലിയുടെ സ്ഥാനത്തിൽ ചോദ്യങ്ങളുടെ ആവശ്യമില്ല. ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളെന്നു കോലി തെളിയിച്ചു കഴിഞ്ഞു. കോലിയുടെ കഴിവിനെ ചോദ്യം ചെയ്യാനുള്ള അവകാശം ആർക്കുമില്ല’’– ഉത്തപ്പ പറഞ്ഞു.

2019 നവംബറിനു ശേഷം രാജ്യാന്തര ക്രിക്കറ്റിൽ കോലി സെഞ്ചറി നേടിയിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തിനു പിന്നാലെ കോലിക്കു ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. ടീം ഇന്ത്യയുടെ സിംബാബ്‍വെ പര്യടനത്തിൽ വിരാട് കോലി കളിക്കുമെന്നാണു വിവരം.

English Summary: We need to just leave him alone: Robin Uthappa lends support to Virat Kohli

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}