ADVERTISEMENT

ട്രിനി‍ഡാഡ്∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെക്കുറിച്ച് ഇന്ത്യയിൽനിന്നുള്ള ഒരു മാധ്യമ പ്രവർത്തകൻ സംസാരിക്കുന്നതിന്റെ വിഡിയോ പുറത്തുവിട്ട് ഐപിഎല്ലിലെ സഞ്ജുവിന്റെ ടീം രാജസ്ഥാൻ റോയൽസ്. ഇന്ത്യയിൽനിന്ന് ട്രിനിഡാഡിലെത്തിയ മാധ്യമപ്രവർത്തകൻ വിമൽ കുമാറാണ് വെസ്റ്റിൻഡീസിനെതിരായ അവസാന ഏകദിന മത്സരത്തിനു ശേഷം സഞ്ജുവിനെ കണ്ടപ്പോഴുള്ള അനുഭവം പങ്കുവച്ചത്. ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം നടക്കുന്ന തരൂബയിലെ സ്റ്റേ‍‍ഡിയം വളരെ ദൂരെയാണെന്നു പറഞ്ഞപ്പോൾ ടീമിനൊപ്പം ചേരാൻ സഞ്ജു തന്നെ ക്ഷണിച്ചെന്നാണു മാധ്യമപ്രവർത്തകൻ പറയുന്നത്.

സ്റ്റേ‍ഡിയത്തിലേക്ക് പോകുന്നതിലുള്ള ബുദ്ധിമുട്ട് അറിയിച്ചപ്പോൾ സഞ്ജു സഹായം വാഗ്ദാനം ചെയ്തെന്ന് മാധ്യമപ്രവർത്തകന്‍ വി‍ഡിയോയിൽ പറഞ്ഞു. ടീം ബസിൽ യാത്ര ചെയ്യാനാണു സഞ്ജു ക്ഷണിച്ചത്. എന്നാൽ സ്നേഹത്തോടെ സഞ്ജുവിന്റെ ക്ഷണം നിരസിച്ചു. ഇനി തനിക്കു പോകണമെന്നുണ്ടായിരുന്നെങ്കിലും ബിസിസിഐയുടെ പ്രോട്ടോക്കോൾ അനുസരിച്ചു താരങ്ങളുടെ കൂടെ മാധ്യമപ്രവർത്തകർക്കു യാത്ര ചെയ്യാൻ അനുവദിക്കുന്നില്ലെന്നും വിമൽകുമാർ പറഞ്ഞു.

ഡൽഹി ക്യാപിറ്റൽസ് താരമായിരുന്ന സമയത്ത് സഞ്ജുവിന്റെ അഭിമുഖം എടുത്തിട്ടുണ്ട്. എന്നാൽ എന്നെ അദ്ദേഹത്തിനു മനസ്സിലായില്ല. സഞ്ജുവിന്റെ പ്രതികരണം ജീവിതത്തിൽ എപ്പോഴും ഓർക്കും. സഞ്ജുവിന് നായക മികവുണ്ട്. ഭാവിയിൽ അദ്ദേഹം ഇന്ത്യൻ ടീമിനെ നയിക്കുമെന്നു പ്രതീക്ഷിക്കാമെന്നും വിമൽ കുമാർ വി‍ഡ‍ിയോയിൽ പറയുന്നു. 

വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജുവിനെ കെ.എൽ. രാഹുലിന്റെ പകരക്കാരനായാണ് ട്വന്റി20 ടീമിലുൾപ്പെടുത്തിയത്. ഇന്നലെ നടന്ന ആദ്യ ട്വന്റി20യിൽ സഞ്ജുവിനു കളിക്കാൻ അവസരം ലഭിച്ചില്ല. സഞ്ജു പരിശീലിക്കുന്ന ദൃശ്യങ്ങളും വിമൽകുമാറിന്റെ വിഡിയോയിലുണ്ട്.

English Summary: Sanju Samson will make a great captain for the Indian team: Vimal Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com