ഏഷ്യ കപ്പ് മത്സരക്രമം പുറത്ത്; ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടം ഓഗസ്റ്റ് 28ന് ദുബായിൽ

indian-cricket-team-1248-fb-bcci
ഇന്ത്യൻ ക്രിക്കറ്റ് ടീം. Photo: IndianCricketTeam@Facebook
SHARE

ദുബായ്∙ ഓഗസ്റ്റ് 27ന് യുഎഇയിൽ ആരംഭിക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റിന്റെ മത്സര ക്രമം പുറത്ത്. സെപ്റ്റംബർ 11നാണ് ഏഷ്യ കപ്പ് ഫൈനൽ. ആദ്യ മത്സരം ഓഗസ്റ്റ് 27ന് ആതിഥേയരായ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ്. ഓഗസ്റ്റ് 28നാണ് ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം. ദുബായിലാണു മത്സരം നടക്കുക.

ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് ടീമുകളാണ് ഏഷ്യ കപ്പിനുള്ളത്. യുഎഇ, കുവൈത്ത്, സിംഗപ്പൂർ, ഹോങ്കോങ് ടീമുകളിലൊന്നും യോഗ്യതാ മത്സരങ്ങൾക്കു ശേഷം ഏഷ്യ കപ്പിന്റെ ഭാഗമാകും. രാഷ്ട്രീയ സാഹചര്യങ്ങളെ തുടർന്നാണ് മത്സരങ്ങൾ ശ്രീലങ്കയിൽനിന്നു യുഎഇയിലേക്കു മാറ്റിയത്.

ഏഷ്യ കപ്പ് പോരാട്ടങ്ങൾ ട്വന്റി20 ലോകകപ്പിനുള്ള തയാറെടുപ്പാണെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ പ്രതികരിച്ചു. ഗ്രൂപ്പ് എയിൽ ഇന്ത്യയും പാക്കിസ്ഥാനും യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ഒരു ടീമുമാണുള്ളത്. ഗ്രൂപ്പ് ബിയിൽ ശ്രീലങ്കയും ബംഗ്ലദേശും അഫ്ഗാനിസ്ഥാനും കളിക്കും.

English Summary: India-Pakistan Asia Cup game set for August 28

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}