ഇനി ഹാർദിക് പാണ്ഡ്യയുടെ കാലം? ഇന്ത്യൻ ട്വന്റി20 ടീമിന്റെ സ്ഥിരം ഉപനായകനായേക്കും

hardik-pandya
ഹാർദിക് പാണ്ഡ്യയും രോഹിത് ശർമയും (ഹാർദിക് പാണ്ഡ്യ ട്വിറ്ററിൽ പങ്കുവച്ച ചിത്രം)
SHARE

മുംബൈ ∙ ലോകകപ്പിന് തയാറെടുക്കുന്ന ഇന്ത്യൻ ട്വന്റി20 ടീമിന്റെ സ്ഥിരം ഉപനായകനായി ഹാർദിക് പാണ്ഡ്യയെ നിയമിച്ചേക്കുമെന്ന് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽ പാണ്ഡ്യയെ ഇന്ത്യൻ ടീമിന്റെ ഉപനായകനായി നിയമിച്ചിരുന്നു. പരമ്പരയിൽ പാണ്ഡ്യ തകർപ്പൻ ഓൾറൗണ്ട് പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ഐപിഎലിലെ അരങ്ങേറ്റ സീസണിൽത്തന്നെ ഗുജറാത്ത് ടൈറ്റൻസിനു കിരീടം നേടിക്കൊടുത്ത മികവും ഹാർദിക്കിന്റെ പുതിയ സ്ഥാനലബ്ധിക്ക് ആധാരമായി.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി (ബിസിസിഐ) ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് വിവിധ ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അടുത്തിടെ ഇന്ത്യൻ ടീം അയർലൻഡിൽ പര്യടനം നടത്തിയ സമയത്തും നായക വേഷത്തിൽ പാണ്ഡ്യയുണ്ടായിരുന്നു.

‘ഹാർദിക് പാണ്ഡ്യ എല്ലാംകൊണ്ടും ഒരു ലോകോത്തര താരമാണ്. അദ്ദേഹം സമ്പൂർണ കായികക്ഷമതയോടെ ടീമിൽ തിരിച്ചെത്തിയതിൽ സന്തോഷം. അദ്ദേഹത്തെ ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിക്കുമോ എന്നത് സിലക്ടർമാർ തീരുമാനിക്കേണ്ട കാര്യമാണ്. എന്തായാലും പാണ്ഡ്യ ഇപ്പോൾത്തന്നെ ടീമിലെ നേതൃഗ്രൂപ്പിൽ അംഗമാണ്. ഓൾറൗണ്ടറെന്ന നിലയിൽ കളിയെ രണ്ടു വശത്തുനിന്നും കാണാൻ പാണ്ഡ്യയ്ക്കാകും. ഐപിഎലിൽ അദ്ദേഹത്തിന്റെ നേതൃപാടവും നാം കണ്ടതാണ്.’ – ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, ഏകദിനത്തിലും ടെസ്റ്റിലും കെ.എൽ.രാഹുൽ തന്നെ ടീമിന്റെ ഉപനായക സ്ഥാനത്തു തുടരുമെന്നാണ് റിപ്പോർട്ട്. മൂന്നു ഫോർമാറ്റിലും ടീമിന്റെ നായകനായ രോഹിത് ശർമ മാറിനിൽക്കുന്ന ഘട്ടം വന്നാൽ, രാഹുൽ ഇരു ഫോർമാറ്റുകളിലും ടീമിനെ നയിക്കുമെന്നാണ് ധാരണ. ആ സാഹചര്യത്തിൽ പേസ് ബോളർ ജസ്പ്രീത് ബുമ്ര ഉപനായകനാകും. 

അതേസമയം, ജോലിഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഹാർദിക് പാണ്ഡ്യ ടെസ്റ്റിൽനിന്ന് വിരമിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

‘‘ഓൾറൗണ്ടറെന്ന നിലയിൽ ഹാർദിക് പാണ്ഡ്യയുടെ ജോലിഭാരം കുറയ്ക്കേണ്ടതുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യൻ ടീം ഒട്ടേറെ ട്വന്റി, ഏകദിന മത്സരങ്ങൾ കളിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മൂന്നു ഫോർമാറ്റിലും തുടരുന്നത് ഒരു ഓൾറൗണ്ടറെ സംബന്ധിച്ച് അത്ര എളുപ്പമാകില്ല. പകരം അദ്ദേഹം വൈറ്റ് ബോൾ ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാകും നല്ലത്. ടെസ്റ്റിൽ ഷാർദുൽ ഠാക്കൂറും രവീന്ദ്ര ജഡേജയും ഓൾറൗണ്ടർമാരെന്ന നിലയിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ദീപക് ഹൂഡ തിരിച്ചെത്തുന്നതോടെ അദ്ദേഹത്തെയും ടെസ്റ്റ് ടീമിലേക്കു പരിഗണിക്കും’ – ബിസിസിഐ ഉന്നതൻ പറഞ്ഞു.

English Summary: Big promotion coming for Hardik Pandya, selectors set to make him permanent vice-captain in T20 cricket ahead of KL Rahul

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}