ADVERTISEMENT

മെല്‍ബൺ∙ ഓസ്ട്രേലിയയിൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷം ആരാധകർക്കായി വി‍ഡിയോ പുറത്തുവിട്ട് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ശുഐബ് അക്തർ. കാൽ മുട്ടിനുള്ള ശസ്ത്രക്രിയ കഴിഞ്ഞതായും ആരോഗ്യം വീണ്ടെടുക്കാൻ എല്ലാവരും പ്രാർഥിക്കണമെന്നും ശുഐബ് അക്തർ വി‍ഡിയോയിൽ പ്രതികരിച്ചു. 11 വര്‍ഷമായി അക്തർ കാൽമുട്ടിന് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്.

നാല്– അഞ്ച് വർഷം കൂടി കളിക്കാൻ സാധിക്കുമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ വീൽചെയറിൽ ആയിപോയേനെ– വിഡിയോയിൽ അക്തർ പ്രതികരിച്ചു. ‘‘ എനിക്കു നാലോ, അഞ്ചോ വർഷം കൂടി ക്രിക്കറ്റ് കളിക്കാൻ സാധിക്കുമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്താൽ ഞാന്‍ വീൽചെയറിൽ തന്നെ ഇരിക്കേണ്ടി വരുമായിരുന്നു. അതുകൊണ്ടാണു ഞാൻ ക്രിക്കറ്റിൽനിന്നു വിരമിച്ചത്’’– അക്തർ വിഡിയോ സന്ദേശത്തിൽ പ്രതികരിച്ചു.

‘‘ഞാൻ ഇപ്പോൾ വേദനയിലാണ്. നിങ്ങളുടെ പ്രാർഥനകൾ ഉണ്ടാകണം. ഇതെന്റെ അവസാന ശസ്ത്രക്രിയ ആകുമെന്നു പ്രതീക്ഷിക്കുന്നു.’’– അക്തർ വ്യക്തമാക്കി. ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷം ആശുപത്രിയിൽ നിരീക്ഷണത്തിലാണ് അക്തർ. മുന്‍പ് കാൽമുട്ടിന് അഞ്ചോളം ശസ്ത്രക്രിയകൾക്കു താരം വിധേയനായിരുന്നു. പാക്കിസ്ഥാനു വേണ്ടി 224 രാജ്യാന്തര മത്സരങ്ങൾ കളിച്ച അക്തർ 444 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.

English Summary: Akhtar shares video following his knee surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com