‘രാഹുലും സൂര്യയുമുണ്ട്; എങ്കിലും രോഹിത് ശർമയ്ക്കൊപ്പം ഋഷഭ് പന്ത് ഓപ്പണറാകട്ടെ’

indian-cricket-team-1248-fb-bcci
ഇന്ത്യൻ ക്രിക്കറ്റ് ടീം. Photo: IndianCricketTeam@Facebook
SHARE

മുംബൈ∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയോടൊപ്പം വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഓപ്പണറാകട്ടെയെന്ന് മുൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ. രോഹിതിനൊപ്പം പന്ത് ഓപ്പണ്‍ ചെയ്യുകയെന്ന ആശയത്തോടു താൽപര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ആദ്യ മൂന്നു ബാറ്റർമാർ ആരൊക്കെയെന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പമുണ്ടെന്നും സഞ്ജയ് മഞ്ജരേക്കർ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.

‘‘ ഇക്കാര്യത്തിൽ ഞാൻ മറുപടി പറയുന്നില്ല. വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം ആ സ്ഥാനങ്ങൾക്കു വേണ്ടി വേറെയും താരങ്ങൾ മത്സരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ലോകകപ്പിനു മുൻപുള്ള മത്സരങ്ങളെല്ലാം വളരെ പ്രധാനപ്പെട്ടതാണ്. കെ.എൽ. രാഹുൽ ട്വന്റി20 ടീമിൽ ഉണ്ടായിരിക്കണം. ലോകകപ്പ് ആയതുകൊണ്ടു തന്നെ വിരാട് കോലിയും കളിക്കണം. അതു വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണ്. ആദ്യ മൂന്നു സ്ഥാനങ്ങളിൽ സൂര്യകുമാര്‍ യാദവ് ബാറ്റു ചെയ്യുന്നതു നമ്മൾ കണ്ടതാണ്.’’

‘‘ഋഷഭ് പന്തിനെയും ടോപ് ത്രീയിൽ കളിക്കുന്നതു കണ്ടു. ഇവരെല്ലാം വളരെ മികച്ച ബാറ്റർമാരുമാണ്. അതുകൊണ്ടു തന്നെ കാര്യങ്ങൾ എങ്ങനെ വരുമെന്നു നമുക്കു നോക്കാം. രോഹിത് ശർമയ്ക്കൊപ്പം ഋഷഭ് പന്ത് ഓപ്പണറായി ഇറങ്ങുന്നതു ഞാൻ ഇഷ്ടപ്പെടുന്നു. അതിന് സാധ്യതകളുമുണ്ട്. അതു ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം വിരാട് കോലിയും കെ.എൽ. രാഹുലും സൂര്യകുമാർ യാദവും ഒന്നും മോശമല്ല. എങ്കിലും അദ്ദേഹം ഓപ്പണറാകട്ടെ.’’– സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.

English Summary: Love the idea of Rishabh Pant opening with Rohit Sharma: Sanjay Manjrekar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}