ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തും അദ്ദേഹത്തിന്റെ മുൻ കാമുകിയും ബോളിവുഡ് താരവുമായ ഉർവശി റൗട്ടേലയും തമ്മിലുള്ള വാക്പോര് തുടരുന്നു. ഋഷഭ് പന്ത് തനിക്കായി ഹോട്ടലിലെത്തി ദീർഘനേരം കാത്തിരുന്നുവെന്ന് സൂചിപ്പിച്ച് ഉർവശി ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശത്തെ തുടർന്ന് ഉടലെടുത്ത വാക്പോരാണ് ഇപ്പോഴും തുടരുന്നത്. പ്രശ്നം സജീവമായി നിൽക്കുന്നതിനിടെ ഋഷഭ് പന്ത് പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് വാക്പോരിലെ ഏറ്റവും ഒടുവിലെ സംഭവം. ആരുടെയും പേര് എടുത്തു പറഞ്ഞിട്ടില്ലെങ്കിലും, സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ പന്ത് പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയുടെ ഉന്നം ഉർവശിയാണെന്നാണ് ആരാധകരുടെ പക്ഷം.

‘നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളിൽ അധികം തലപുകയ്ക്കരുത്’ എന്നാണ് പന്ത് പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം സ്റ്റോറി. ‘കൊച്ചു സഹോദരൻ പോയി ബാറ്റും ബോളും കളിക്കൂ’ തുടങ്ങിയ പരാമർശങ്ങളുമായി പ്രകോപിപ്പിച്ച ഉർവശിക്കുള്ള മറുപടിയാണ് പന്ത് പങ്കുവച്ച ഈ സ്റ്റോറിയെന്ന് ആരാധകർ കരുതുന്നു. ഉർവശി പന്തിന്റെ പേരെടുത്തു പറയാതെ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളോട് പ്രതികരിച്ച് പന്ത് രംഗത്തെത്തിയതാണ് വാക്പോരിനു തുടക്കമിട്ടത്. ഈ പോസ്റ്റ് പന്ത് പിന്നീട് ഡിലീറ്റ് ചെയ്തെങ്കിലും, ഉർവശി മറുപടിയുമായി രംഗത്തെത്തിയത് കാര്യങ്ങൾ വഷളാക്കി.

∙ ഉർവശി അഭിമുഖത്തിൽ പറഞ്ഞത്

‘‘വാരാണസിയിലായിരുന്നു എനിക്ക് ഷൂട്ടിങ്. അതിനുശേഷം ഡൽഹിയിൽ ഒരു ഷോയിൽ പങ്കെടുക്കേണ്ടതിനാൽ ഞാൻ വിമാനം കയറി. ന്യൂഡൽഹിയിൽ ഏതാണ്ട് മുഴുദിന ഷൂട്ടായിരുന്നു. 10 മണിക്കൂർ ഷൂട്ടിനുശേഷം തിരിച്ചെത്തിയ ഞാൻ ഒരുങ്ങാനായി പോയി. പെൺകുട്ടികൾക്ക് ഒരുങ്ങാൻ കൂടുതൽ സമയം വേണമെന്ന് അറിയാമല്ലോ. എന്നെ കാണാനെത്തിയ മിസ്റ്റർ ആർപി ലോബിയിൽ കാത്തിരുന്നു. തുടർച്ചയായ ഷൂട്ടു കാരണം ആകെ ക്ഷീണിതയായിരുന്ന ഞാൻ ഉറങ്ങിപ്പോയി. അതിനിടെ ഫോണിലേക്ക് എത്ര കോളുകളാണ് വന്നതെന്ന് ഒരു നിശ്ചയവുമില്ല.’ – ബോളിവുഡ് ഹംഗാമയ്ക്കു നൽകിയ അഭിമുഖത്തിൽ ഉർവശി പറഞ്ഞു.

rishabh-pant-instagram-story
ഋഷഭ് പന്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി.

‘ഉറക്കമുണർന്നപ്പോൾ ഫോണിൽ ഞാൻ കണ്ടത് 16–17 മിസ്ഡ് കോളുകളാണ്. എനിക്ക് വിഷമം തോന്നി. ഒരാൾ എനിക്കായി കാത്തിരുന്നിട്ട് പോകാൻ സാധിക്കാത്തിന്റെ വിഷമമായിരുന്നു അത്. ഒരുപാടു പെൺകുട്ടികൾക്ക് മറ്റുള്ളവരെ ഇത്തരത്തിൽ കാത്തിരുത്തുന്നതിൽ യാതൊരു പ്രശ്നവുമില്ല. പക്ഷേ, എനിക്ക് വിഷമം തോന്നിയതിനാൽ ഇനി മുംബൈയിൽ വരുമ്പോൾ കാണാമെന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞു.

∙ പന്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി

വാർത്തകളിൽ ഇടംപിടിക്കാനും തുച്ഛമായ ജനപ്രീതിക്കും വേണ്ടി ആളുകൾ അഭിമുഖങ്ങളിൽ കള്ളം പറയുന്നത് എന്തൊരു തമാശയാണ്. പേരിനും പ്രശസ്തിക്കും വേണ്ടിയുള്ള ചിലരുടെ ദാഹം കാണുമ്പോൾ സങ്കടം തോന്നുന്നു. ദൈവം അവരെ അനുഗ്രഹിക്കട്ടെ’ – merapichachorhoBehen #Jhutkibhilimithotihai എന്നീ ഹാഷ്ടാഗുകൾ സഹിതം പന്ത് കുറിച്ചു. അദ്ദേഹം പിന്നീടിത് ഡിലീറ്റ് ചെയ്തു.

∙ ഉർവശിയുടെ മറുപടി

‘‘കൊച്ചു സഹോദരൻ പോയി ബാറ്റും ബോളും കളിക്കൂ. പിള്ളേരോടു കളിച്ചു നിൽക്കാൻ എനിക്കു സമയമില്ല.’’ #Rakshabandhan Mubarak ho #RPChotuBhaiyya#Cougarhunter #donttakeadvantageofasilentgirl #love #UrvashiRautela #UR1 എന്നീ ഹാഷ്ടാഗുകളോടെ ഉർവശി കുറിച്ചു.

English Summary: Pant vs Urvashi Rautela: Indian Wicketkeeper-Batter Posts Cryptic Insta Story Amid Ongoing Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com