ചേതേശ്വർ പൂജാര പഴയ ആളൊന്നുമല്ല; ഇംഗ്ലണ്ടിൽ വീണ്ടും സെഞ്ചറി, 131 പന്തിൽ 174

pujara-1248
ചേതേശ്വർ പൂജാര. Photo: Twitter@SussexCricket
SHARE

ലണ്ടൻ∙ റോയൽ ലണ്ടൻ വൺ ഡേ കപ്പിൽ തകർപ്പൻ ഫോം തുടർന്ന് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. സറെയ്ക്കെതിരെ ഞായറാഴ്ച നടന്ന മത്സരത്തിൽ ക്യാപ്റ്റൻ പൂജാര സെ‍ഞ്ചറി നേടി. 131 പന്തിൽ 174 റണ്‍സാണു താരം അടിച്ചെടുത്തത്. 104 പന്തുകളിലാണു താരം സെഞ്ചറി തികച്ചത്. സെഞ്ചറിക്കു ശേഷം വമ്പനടികളുമായി സ്ട്രൈക്ക് റേറ്റ് ഉയർത്തുന്നതിലായി താരത്തിന്റെ ശ്രദ്ധ. പിന്നീടുള്ള 28 പന്തുകളിൽ താരം നേടിയത് 74 റൺസ്.

3.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഒൻപതു റൺസെന്ന നിലയിൽ സസെക്സ് നില്‍ക്കവെയാണു താരം ക്രീസിലെത്തിയത്. 48–ാം ഓവറിൽ പുറത്തായി മടങ്ങുമ്പോഴേക്കും 20 ഫോറും അഞ്ച് സിക്സും താരം നേടിയിരുന്നു. പൂജാരയുടെ സെഞ്ചറിക്കരുത്തിൽ 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ സസെക്സ് സ്വന്തമാക്കിയത് 378 റണ്‍സ്. സസെക്സിനായി ഇംഗ്ലിഷ് യുവതാരം ടോം ക്ലാർക്കും സെഞ്ചറി (104) നേ‍ടി.

മറുപടി ബാറ്റിങ്ങിൽ സറെ 162 ന് പുറത്തായതോടെ പൂജാരയുടെ ടീമിന് 216 റൺസിന്റെ വമ്പൻ വിജയവും സ്വന്തമായി. കഴിഞ്ഞ ദിവസം വാർവിക്‌ഷെയറിനെതിരായ മത്സരത്തിലും പൂജാര സെഞ്ചറി തികച്ചിരുന്നു. 79 പന്തിൽ 107 റൺസെടുത്ത താരം ഒരു ഓവറിൽ നേടിയത് 22 റൺസാണ്. എങ്കിലും ഈ മത്സരത്തിൽ സസെക്സ് പരാജയപ്പെട്ടിരുന്നു. ഇന്ത്യയ്ക്കായി അടുത്ത കാലത്ത് ടെസ്റ്റ് ടീമിൽ മാത്രമാണു താരം കളിച്ചിരുന്നത്. 2021 ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരവും കളിച്ചിട്ടില്ല.

English Summary: Cheteshwar Pujara Scores 174 Off 131 Balls In Royal London One-Day Cup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}