വാഷിങ്ടൻ സുന്ദറിന് പകരം ഷഹബാസ് അഹമ്മദ്; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ആദ്യം

shahbaz-ahmed
ഷഹബാസ് അഹമ്മദ്
SHARE

ന്യൂഡൽഹി∙ പരുക്കേറ്റ വാഷിങ്ടൻ സുന്ദറിന് പകരം ഓൾറൗണ്ടർ ഷഹബാസ് അഹമ്മദിനെ ടീമിൽ ഉൾപ്പെടുത്തി. സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലാണ് ഷഹബാസ് ഇടം നേടിയത്. ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിനിടെ തോളിന് പരുക്കേറ്റതോടെയാണ് വാഷിങ്ടൻ സുന്ദറിനെ ടീമിൽനിന്ന് ഒഴിവാക്കിയത്. ഷഹബാസ് അഹമ്മദ് ആദ്യമായാണ് ഇന്ത്യന്‍ ടീമിൽ ഇടം നേടുന്നത്. ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ താരമാണ് ഷഹബാസ്.

മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഓഗസ്റ്റ് 18ന് ആരംഭിക്കും. കെ.എല്‍.രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ശിഖര്‍ ധവാനാണ് സഹനായകന്‍. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്.

ടീം ഇന്ത്യ: കെ.എല്‍.രാഹുല്‍, ശിഖര്‍ ധവാന്‍, സഞ്ജു സാംസണ്‍,  ഋതുരാജ് ഗെയ്ക്‌വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍, ശാര്‍ദുല്‍ ഠാക്കൂര്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, ഷഹബാസ് അഹമ്മദ്.

English Summary: Shahbaz Ahmed replaces injured Washington Sundar 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA