ദേശീയ ഗാനത്തിനിടെ ഇഷാനു നേരെ പ്രാണി ‘ആക്രമണം’, ഞെട്ടി താരം– വിഡിയോ

ishan-bug-attack-1248
ഇഷാന്‍ കിഷൻ. Photo: Jewel SAMAD / AFP, ദേശീയ ഗാനത്തിനിടെ ഇഷാന്‍ കിഷന്റെ മുഖത്ത് പാറ്റ ഇരിക്കുന്നു. Photo: Screengrab@Instagram,thebluehoodieguy
SHARE

ഹരാരെ∙ സിംബാബ്‍വെയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തിനു മുൻപ് ദേശീയ ഗാനത്തിനിടെ ഇന്ത്യൻ താരം ഇഷാൻ കിഷനു നേരെ പ്രാണിയുടെ ‘ആക്രമണം’. സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ദേശീയഗാനം ആലപിക്കുന്നതിനിടെയാണ് ഇഷാന്‍ കിഷനു നേരെ പ്രാണിയെത്തിയത്. ഒന്നു ഞെട്ടിയ ഇഷാൻ പ്രാണിയെ തട്ടിമാറ്റി ദേശീയഗാനം ആലപിക്കുന്നതു തുടർന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

ദേശീയഗാനം ആലപിക്കുന്നതിനു മുൻപ്, വായിലുണ്ടായിരുന്ന ച്യൂയിങ് ഗം എടുത്തു കളയുന്ന ഇന്ത്യൻ ക്യാപ്റ്റൻ കെ.എൽ.രാഹുലിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പരുക്കു കാരണം ഏറെക്കാലം ക്രിക്കറ്റിൽനിന്നു വിട്ടുനിന്ന രാഹുലിന്റെ തിരിച്ചുവരവിലെ ആദ്യ പോരാട്ടമായിരുന്നു സിംബാബ്‍വെയ്ക്കെതിരെ വ്യാഴാഴ്ച നടന്നത്.

പത്ത് വിക്കറ്റിന്റെ ആധികാരിക വിജയമാണ് സിംബാബ്‍വെയ്ക്കെതിരെ ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ സിംബാബ്‍വെ 189 റൺസെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 30.5 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 192 റൺസെടുത്തു. 115 പന്തുകൾ ബാക്കിനിൽക്കെയായിരുന്നു ഇന്ത്യന്‍ വിജയം. പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച ഹരാരെയിൽ നടക്കും.

English Summary: Ishan Kishan attacked by bug during national anthem ahead of 1st ODI

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}