Premium

ക്രിക്കറ്റ് വമ്പൻമാർക്കെല്ലാം ട്വന്റി20 മതി; ഏകദിനം കാണാൻ ഇന്ത്യയിൽ പോലും ആളില്ല, അവസാനം അടുത്തോ?

india-wi-afp
വിൻഡീസിനെതിരായ മത്സരത്തിൽ ബോൾഡാകുന്ന ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. Photo:Randy Brooks / AFP
SHARE

രാജ്യാന്തര ക്രിക്കറ്റിൽ വരാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ബ്രാഡ് ഹോഗ് ഏതാനും ആഴ്ചകൾക്കു മുൻപ് ഒരു നിരീക്ഷണം നടത്തി. ഏകദിന ക്രിക്കറ്റ് പതിയെ ഇല്ലാതാവുമെന്നും ഇനിയങ്ങോട്ട് ടെസ്റ്റ്, ട്വന്റി20 ക്രിക്കറ്റിന്റെ കാലമായിരിക്കുമെന്നുമായിരുന്നു ഹോഗ് പറഞ്ഞത്. തൊട്ടുപിന്നാലെ ഹോഗിന്റെ നിരീക്ഷണത്തെ വിമർശിച്ച് പല പ്രമുഖരും രംഗത്തെത്തി. ഇതോടെ ഏകദിന ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച് ക്രിക്കറ്റ് ലോകം കാര്യമായി ചർച്ച ചെയ്യാൻ തുടങ്ങി. ഇതിനു തൊട്ടുപിന്നാലെയാണ് രാജ്യാന്തര ക്രിക്കറ്റിലെ പ്രധാന ടീമുകളുടെ അടുത്ത 5 വർഷത്തേക്കുള്ള മത്സരങ്ങളുടെ പട്ടിക പുറത്തുവന്നത്. ഇതിൽ ബംഗ്ലദേശ്, അയർലൻഡ് എന്നീ രാജ്യങ്ങൾ ഒഴികെ ബാക്കി എല്ലാ ടീമുകളും അടുത്ത 5 വർഷം ഏകദിന മത്സരങ്ങളെക്കാൾ കൂടുതൽ കളിക്കുക ട്വന്റി20 മത്സരങ്ങളായിരിക്കും. ഈ പട്ടിക പുറത്തുവന്നതോടെ ഏകദിന ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ച കൂടുതൽ ചൂടുപിടിച്ചു. സത്യത്തിൽ ഏകദിന ക്രിക്കറ്റ് പതിയെ ഇല്ലാതാവുകയാണോ? ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിലേക്ക് ക്രിക്കറ്റ് ചുരുങ്ങുമോ? ക്രിക്കറ്റിന്റെ ഭാവി എങ്ങോട്ട് എന്ന ആശങ്ക നിലനിൽക്കെ ഒരു വിശകലനം. 2023 മുതൽ 2027വരെയുള്ള രാജ്യാന്തര മത്സരങ്ങളുടെ പട്ടിക പരിശോധിച്ചു തന്നെ തുടങ്ങാം...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA